Laika Movie : ചിരിപ്പിക്കാൻ ബിജു സോപാനവും ഒപ്പം നായകുട്ടിയുമെത്തുന്നു; ലെയ്ക്ക സിനിമയുടെ ട്രെയിലർ

Laika Trailer : തമാശ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ ലെയ്ക്ക് എന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 07:38 PM IST
  • നായയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്
  • തെന്നിന്ത്യൻ നടൻ നാസറും ലെയ്ക്കയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്
Laika Movie : ചിരിപ്പിക്കാൻ ബിജു സോപാനവും ഒപ്പം നായകുട്ടിയുമെത്തുന്നു; ലെയ്ക്ക സിനിമയുടെ ട്രെയിലർ

ഉപ്പും മുളകും താരം ബിജു സോപാനവും തമിഴ് നടൻ നാസറും പ്രധാന വേഷത്തിലെത്തുന്ന ലെയ്ക്ക സിനിമയുടെ ട്രെയിലർ പുറത്ത്. തമാശ വിഭഗത്തിൽ ഉൾപ്പെടുന്ന ചിത്രമെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 31ന് തിയറ്ററുകളിൽ എത്തും. ഇരുവർക്കുമൊപ്പം സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത് നായയാണ്. ഉപ്പും മുളകിലെ നിഷ സാരംഗും ചിത്രത്തിൽ മറ്റൊരു മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിപിഎസ് ആൻഡ് സൺസ് മീഡിയയുടെ ബാനറിൽ ഡോ. ഷംനാദും ഡോ. രഞ്ജിത് മണിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. മാധ്യമപ്രവർത്തകനായ പി മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ALSO READ : 2018 Movie : മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്; ജൂഡ് ആന്റണിയുടെ "2018" റിലീസ് തീയതി പ്രഖ്യാപിച്ചു

വിജിലേഷ്, സുധീഷ്, ബൈജു സന്തോഷ്, അരിസ്റ്റോ സുരേഷ്, സിബി തോമസ്,  സേതുലക്ഷ്മി, നോബി മാർക്കോസ്, നന്ദനവർമ്മ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതിരിപ്പിക്കും. രാജു എന്ന കഥാപാത്രത്തെയാണ് ബിജു സോപാനം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബിജുവിന്റെ വളർത്തു നായ ലയ്ക്ക എന്ന പേരിലാണ് ചിത്രത്തിൽ നായകുട്ടി എത്തുന്നത്. നായയ്ക്ക് ശബ്ദം നൽകുന്നത് നടൻ അലൻസിയറാണ്.

പി സുകുമാർ ഐ എസ് സിയാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണിക്കൃഷ്ണനും ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റോണി റാഫേലാണ് പശ്ചാത്തല സംഗീത സംവിധായകൻ. ബി.ടി. അനിൽകുമാർ, ശാന്തൻ, പി.മുരളീധരൻ എന്നിവരാണ് ഗാനങ്ങളെഴുതിയത്. വിപിൻ മണ്ണൂരാണ് എഡിറ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News