ഏറെ നാളുകളായി ആരാധകർ കാത്തിരിക്കുന്ന ചിരഞ്ജീവിയും രാം ചരണും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ആചാര്യ എന്ന ചിത്രത്തിൽ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് സംഭവിച്ചിരിക്കുന്നത്. ചിത്രത്തിൽ നിന്ന് കാജൽ അഗർവാളിനെ സംവിധായകൻ ഒഴിവാക്കി എന്ന വാർത്തയാണ് ആരാധകരെ നിരാശയിലാക്കിയിരിക്കുന്നത്. കാജൽ അഗർവാൾ, പൂജ ഹെഗ്‌ഡെ എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടാണ് കാജളിനെ പുറത്താക്കിക്കൊണ്ട് സംവിധായകൻ രംഗത്ത് വന്നിരിക്കുന്നത്.
ചിരഞ്ജീവിയുടെ ജോഡിയായിട്ടാണ് കാജൽ ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇവർ ഒന്നിച്ചുള്ള ഒരു ഗാനരംഗം ചിത്രീകരിക്കുകയും ചെയ്‌തിരുന്നു. ഏപ്രിൽ 29നായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയതായുണ്ടായ ഈ മാറ്റം കാരണം തിയതി നീട്ടിവയ്ക്കുമോ എന്നൊരു ഭയവും ആരാധകർക്കിടയിലുണ്ട്.
കാജലിനെ പുറത്താക്കാനുള്ള കാരണം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ കൊരട്ടല ശിവ് ചിത്രത്തിൽ കാജലിൻറെ വേഷം തമാശ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു.എന്നാല്‍ഷൂട്ട് ചെയ്‌ത ദൃശ്യങ്ങൾ കണ്ടപ്പോഴാണ് കാജലിനെ പോലെ താരമൂല്യമുള്ള ഒരാള്‍ക്കു അതുപോലൊരു വേഷം കൊടുത്താല്‍ അതു അവരോടു ചെയ്യുന്ന നീതികേടാവുമെന്ന തോന്നൽ ഉണ്ടായി തുടങ്ങിയത്.
Also Read : Bigg Boss Malayalam Season 4 : ബിഗ് ബോസ് വീട്ടിലെ ചീത്തവിളി; അവസാന താക്കീതുമായി മോഹൻലാൽ
കാരണം വ്യക്തമാക്കിയപ്പോള്‍ കാജല്‍ സന്തോഷപൂര്‍വം പിന്മാറി എന്നും കൊരട്ടാല ശിവ പറഞ്ഞു. ചിത്രത്തിലെ ലാഹേ ലാഹേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയില്‍ കാജല്‍ അഗര്‍വാളിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതുമാണ്. പിന്നീട് ആ രംഗങ്ങൾ അണിയറപ്രവർത്തകർ വെട്ടിമാറ്റുകയും ചെയ്‌തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...