'ലെന്‍സി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

Last Updated : Jun 5, 2016, 11:50 AM IST
'ലെന്‍സി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ലാല്‍ ജോസിന്‍റെ എല്‍ജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന 'ലെന്‍സി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.  ജയപ്രകാശ് രാധാകൃഷ്ണന്‍ കഥയെഴുതി  സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ലെന്‍സ്‌‍. ആദ്യാവസാനം വരെ ആകാംക്ഷ നിലനിര്‍ത്തുന്ന ചിത്രമാണിത്. 

ചിത്രത്തില്‍  പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക.  തിരഞ്ഞെടുത്ത 25 തിയറ്ററുകളില്‍ ചിത്രം ജൂണ്‍ 17ന്  തിയേറ്ററുകളില്‍  പ്രദശനത്തിനെത്തും. താര സാന്നിധ്യമില്ല എന്ന കാരണത്താല്‍ ഇ സിനിമയ്ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോകരുതെന്ന്  ലാല്‍ ജോസ്  ഫെയ്‌സ്ബുക്കിലൂടെ ഇന്നലെ അറിയിച്ചിരുന്നു.

Trending News