Maha Veeryar OTT: മഹാവീര്യർ ഏത് ഒടിടിയിൽ എത്തും? വിവരങ്ങൾ പുറത്ത്

Maha Veeryar Movie OTT Platform: ഏറെ നാളായി ചിത്രത്തിൻറെ ഒടിടി റിലീസ് നീണ്ടു പോവുകയായിരുന്നു, ഇത് സംബന്ധിച്ച് ഇപ്പോഴാണ് വ്യക്തത വന്നത്

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 03:47 PM IST
  • ഗസ് ദ മൂവി എന്ന പോസ്റ്റോടെയാണ് സൺ നെക്സ്റ്റ് ട്വീറ്റ് ചെയ്തത്
  • ചിത്രത്തിൻറെ ഒടിടി റിലീസ് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു
  • ഇതിന് പിന്നാലെ റിലീസ് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നത്
Maha Veeryar OTT: മഹാവീര്യർ ഏത് ഒടിടിയിൽ എത്തും? വിവരങ്ങൾ പുറത്ത്

Maha Veeryar OTT Updates: നിവിൻ പോളി ചിത്രം മഹാവീര്യർ എത്തുന്ന ഒടിടി പ്ലാറ്റ്ഫോമിൻറെ വിവരങ്ങൾ പുറത്ത്. ചിത്രത്തിൻറെ ഡിജിറ്റൽ റിലീസ് സംബന്ധിച്ച് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചില വാർത്തകൾ പുറത്ത് വന്നത്. 

ചിത്രം റിലീസ് ചെയ്യുന്നത് സൺ നെക്സ്റ്റിലാണെന്നാണ് ചില സിനിമ ഗ്രൂപ്പുകളിലും വെബ്സൈറ്റുകളിലും വരുന്ന ഏറ്റവും പുതിയ വാർത്ത. എന്നാൽ ഇതെപ്പോഴാണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്നാൽ സൺ നെക്സ്റ്റ് പങ്ക് വെച്ച ട്വീറ്റിൽ തന്നെ ഇത് വ്യക്തമാണ്. ഗസ് ദ മൂവി എന്ന പോസ്റ്റോടെയാണ് സൺ നെക്സ്റ്റ് ട്വീറ്റ് ചെയ്തത്.

 

നിവിനെ കൂടാതെ അസിഫ് അലി, ഷാൻവി ശ്രീ വാസ്തവ, ലാൽ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്,  മല്ലികാ സുകുമാരൻ, ലാലു അലക്സ്,മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എം മുകുന്ദൻറെ കഥയിൽ ഷംനാസാണ് ചിത്രം നിർമ്മിക്കുന്നത്.സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News