Major Movie | മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന മേജർ സിനിമയുടെ ആദ്യ ഗാനം ജനുവരി 7ന് പുറത്ത് വിടും

2022 ഫെബ്രുവരി 11നാണ് സിനിമയുടെ പുതുക്കിയ റിലീസ് തിയതി. നേരത്തെ 2021 ജൂലൈയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് തിയതി മാറ്റിവെക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 05:24 PM IST
  • ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്ന ആദി വിശേഷും നായിക സായി മഞ്ജേർക്കറും ചേർന്നുള്ള പ്രണയഗാനമാണ് ആദ്യം പുറത്ത് വിടുന്നത്.
  • ജനുവരി 7ന് രാവിലെ 11 മണിക്കാണ് ഗാനം പുറത്ത് വിടുന്നത്.
  • 2022 ഫെബ്രുവരി 11നാണ് സിനിമയുടെ പുതുക്കിയ റിലീസ് തിയതി.
Major Movie | മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന മേജർ സിനിമയുടെ ആദ്യ ഗാനം ജനുവരി 7ന് പുറത്ത് വിടും

കൊച്ചി : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യും വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ (Major Sandeep Unnikrishnan) കഥ പറയുന്ന മേജർ സിനിമയിലെ (Major Movie) ആദ്യ ഗാനം ജനുവരി ഏഴ് പുറത്ത് വിടും. പൊൻ മലരേ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ആര്യനാണ്. സാം മാത്യു എഡിയുടെ വരികൾക്ക് ശ്രീചരണ പകലയാണ് സംഗീതം നൽകിയിരിക്കുന്നത്.

ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്ന ആദി വിശേഷും നായിക സായി മഞ്ജേർക്കറും ചേർന്നുള്ള പ്രണയഗാനമാണ് ആദ്യം പുറത്ത് വിടുന്നത്. ജനുവരി 7ന് രാവിലെ 11 മണിക്കാണ് ഗാനം പുറത്ത് വിടുന്നത്.

ALSO READ : മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന Major സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
 
2022 ഫെബ്രുവരി 11നാണ് സിനിമയുടെ പുതുക്കിയ റിലീസ് തിയതി. നേരത്തെ 2021 ജൂലൈയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് തിയതി മാറ്റിവെക്കുകയായിരുന്നു. 

തെലുഗുവിൽ ചിത്രീകരിച്ച ചിത്രം ഓരേ സമയം മലയാളത്തിലും ഹിന്ദിയിലും റിലീസ് ചെയ്യുന്നത്. ആദി വിശേഷിനും സായി മഞ്ജേർക്കറിനും പുറമെ കുറുപ്പ് സിനിമയിലെ നായിക ശോഭിത ധുലിപാലയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ALSO READ : ഉണ്ണി മേനോന്റെ ശബ്ദത്തിൽ ഒരു മനോഹര ​ഗാനം; ഹൃദയത്തിലെ നാലാമത്തെ ​ഗാനം പുറത്തിറക്കി

2008- നവംബറിൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ (NSG) അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാ‍ഡോ എന്ന് പേരിട്ട ഓപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ  മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.

ALSO READ : തമിഴിലേക്ക് കുഞ്ചാക്കോ ബോബന്റെ രംഗപ്രവേശനം, ഒപ്പം അരവിന്ദ് സ്വാമിയും; ചിത്രത്തിന്റെ ടീസർ പുറത്ത്

ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ റിലീസും,സൂപ്പർ താരം മഹേഷ് ബാബുവിന്റെ  ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News