Major Film Release Date : മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന Major സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

Major Film ഷൂട്ടിങ് രംഗങ്ങളും ചില ഭാഗങ്ങളും കോർത്തിണിക്കയ വീഡിയോ പങ്കെവെച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തിയതി പ്രഖ്യാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 02:29 PM IST
  • 2022 ഫെബ്രുവരി 11നാണ് സിനിമയുടെ പുതുക്കിയ റിലീസ് തിയതി.
  • നേരത്തെ 2021 ജൂലൈയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
  • എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് തിയതി മാറ്റിവെക്കുകയായിരുന്നു.
  • തെലുഗു സൂപ്പർ സ്റ്റാർ മഹേഷ് ബാബു നിർമിക്കുന്ന ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി എത്തുന്നത് ആദി വിശേഷ് ആണ്.
Major Film Release Date : മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന Major സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

Hyderabad : മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ (Major Sandeep Unnikrishnan) കഥ പറയുന്ന മേജറിൻറെ (Major Movie) റിലീസ് തിയതി പ്രഖ്യാപിച്ചു.  2022 ഫെബ്രുവരി 11നാണ് സിനിമയുടെ പുതുക്കിയ റിലീസ് തിയതി. നേരത്തെ 2021 ജൂലൈയിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് തിയതി മാറ്റിവെക്കുകയായിരുന്നു.

തെലുഗു സൂപ്പർ സ്റ്റാർ മഹേഷ് ബാബു നിർമിക്കുന്ന ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി എത്തുന്നത് ആദി വിശേഷ് ആണ്. സന്ദീപിൻറെ സൈനീക ജീവിതവും മുംബൈ ഭീകരാക്രമണത്തിലെ ഒാപ്പറേഷനുകളുമാണ് ചിത്രത്തിൻറെ പ്രമേയം. തെലുഗുവിൽ ചിത്രീകരിച്ച ചിത്രം ഓരേ സമയം മലയാളത്തിലും ഹിന്ദിയിലും റിലീസ് ചെയ്യുന്നത്. 

ALSO READ : Major Teaser : സന്ദീപ് ഉണ്ണികൃഷ്ണൻറെ ധീരതയുടെ കഥ പറഞ്ഞ് മേജറിൻറെ ടീസറെത്തി

ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങളും ചില ഭാഗങ്ങളും കോർത്തിണിക്കയ വീഡിയോ പങ്കെവെച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തിയതി പ്രഖ്യാപിച്ചത്. 75 വിവിധ ലൊക്കേഷനുകളിൽ നിന്ന് 120 ദിവസം നീണ്ട ഷൂട്ടിങ് ഷെഡ്യൂളാണ് സിനിമയ്ക്കെുടത്തത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sesh Adivi (@adivisesh)

ആദി വിശേഷിനെ കൂടാതെ ശോഭിത ദുലിപാല,സായ് മഞ്ജേർക്കർ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്'    (Major Movie) എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഡിസംബറിൽ തന്നെ എത്തിയിരുന്നു. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും ഒരു പോലെയാണ് ചിത്രം എത്തുന്നത്. ഡിസംബർ മുതൽ തന്നെ ചിത്രത്തിൻറെ ഫസ്റ്റലുക്ക് പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ALSO READ : Enthada Saji Motion poster: എന്താടാ സജി; 5 വർഷങ്ങൾക്ക് ശേഷം ചാക്കോച്ചനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

2008- നവംബറിൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ (NSG) അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാ‍ഡോ എന്ന് പേരിട്ട ഓപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ  മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.

ALSO READ : Joju George: മുണ്ട് മടക്കിക്കുത്തി കത്തി പിന്നിലൊളിപ്പിച്ച് ജോജു; ‘ആരോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ റിലീസും,സൂപ്പർ താരം മഹേഷ് ബാബുവിന്റെ  ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News