Actor Kainakary Thangaraj : നടൻ കൈനകരി തങ്കരാജ് അന്തരിച്ചു; ആമേൻ, ഈമയൗ, ലൂസിഫർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ

Actor Kainakary Thangaraj pasees away ആമേൻ, ഈമയൗ, ലൂസിഫർ, ഹോം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 04:39 PM IST
  • ആമേൻ, ഈമയൗ, ലൂസിഫർ, ഹോം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
  • മികച്ച നാടക നടനുള്ള പുര്സകാരം രണ്ട് തവണ നേടിട്ടുണ്ട്.
Actor Kainakary Thangaraj : നടൻ കൈനകരി തങ്കരാജ് അന്തരിച്ചു;  ആമേൻ, ഈമയൗ, ലൂസിഫർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ

ആലപ്പുഴ : സിനിമ നാടക നടൻ കൈനകരി തങ്കരാജൻ (Actor Kainakary Thangaraj) അന്തരിച്ചു. 71 വയസായിരുന്നു. ആമേൻ, ഈമയൗ, ലൂസിഫർ, ഹോം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഏപ്രിൽ മൂന്നിന് കൊല്ലം കേരളപുരത്തെ സ്വന്തം  വസതിയിൽ വെച്ചായിരുന്നു അന്ത്യം. 

ALSO READ : KPAC Lalitha : അരങ്ങൊഴിഞ്ഞ് ലളിതാഭിനയം; കെപിഎസി ലളിത അന്തരിച്ചു

മികച്ച നാടക നടനുള്ള പുര്സകാരം രണ്ട് തവണ നേടിട്ടുണ്ട്. പതിന്നായിരത്തോളം വേദിയിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിട്ടുണ്ട്. പ്രമുഖ നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ് തങ്കരാജ്.

1978ൽ ഇറങ്ങി പ്രേം നസീർ ചിത്രം ആനപ്പാച്ചനായിരുന്നു ആദ്യ ചിത്രം. പന്നീട് ചെറുതും വലിതുമായി 30ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News