Malayalam Films : തെലങ്കാനയ്ക്ക് പോയ മലയാള സിനിമകളെല്ലാം കേരളത്തിലേക്ക് തിരിച്ചെത്തും, Bro Daddy രണ്ടാഴ്ച കഴിഞ്ഞും 12th Man ഷൂട്ടിങ് പീരമേട്ടിൽ തന്നെ തുടരും

കനത്ത കോവിഡ് സുരക്ഷ മാനദണ്ഡങ്ങളോട് മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന എന്ന് സിനമസംഘടനകളുടെ സംയുക്തയോഗത്തിൽ തീരുമാനമായി. അതുകൊണ്ട് ഉടൻ തന്നെ ചിത്രീകരണം പുനഃരാരംഭിക്കില്ലയെന്നാണ് സിനിമ വൃത്തങ്ങൾ അറിയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 05:48 PM IST
  • കനത്ത കോവിഡ് സുരക്ഷ മാനദണ്ഡങ്ങളോട് മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന എന്ന് സിനമസംഘടനകളുടെ സംയുക്തയോഗത്തിൽ തീരുമാനമായി.
  • അതുകൊണ്ട് ഉടൻ തന്നെ ചിത്രീകരണം പുനഃരാരംഭിക്കില്ലയെന്നാണ് സിനിമ വൃത്തങ്ങൾ അറിയിക്കുന്നത്.
  • അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ നിലവിലുള്ള ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷമെ സംഘം കേരളത്തിലേക്ക് മടങ്ങൂ.
  • ഏകദേശം രണ്ടാഴ്ച എടുക്കമെന്നാണ് റിപ്പോർട്ടുകൾ
Malayalam Films : തെലങ്കാനയ്ക്ക് പോയ മലയാള സിനിമകളെല്ലാം കേരളത്തിലേക്ക് തിരിച്ചെത്തും, Bro Daddy രണ്ടാഴ്ച കഴിഞ്ഞും 12th Man ഷൂട്ടിങ് പീരമേട്ടിൽ തന്നെ തുടരും

Kochi : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ സിനിമ ഷൂട്ടിങ് അനവദിക്കാത്തതിനെ തുടർന്ന് തെലങ്കാനയിലേക്ക് പോയ മലയാള ചിത്രങ്ങൾ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു.  സംസ്ഥാനത്ത് സിനിമ ചിത്രീകരണങ്ങൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് തെലങ്കാനയിലേക്ക് ഷൂട്ടിങിനായി പോയതും പോകാനിരിക്കുന്നതുമായി സിനിമ കേരളത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നത്.

കനത്ത കോവിഡ് സുരക്ഷ മാനദണ്ഡങ്ങളോട് മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന എന്ന് സിനമസംഘടനകളുടെ സംയുക്തയോഗത്തിൽ തീരുമാനമായി. അതുകൊണ്ട് ഉടൻ തന്നെ ചിത്രീകരണം പുനഃരാരംഭിക്കില്ലയെന്നാണ് സിനിമ വൃത്തങ്ങൾ അറിയിക്കുന്നത്.

ALSO READ : Meppadiyan: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മേപ്പടിയാൻ പ്രദർശനത്തിനൊരുങ്ങുന്നു

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ നിലവിലുള്ള ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷമെ സംഘം കേരളത്തിലേക്ക് മടങ്ങൂ. ഏകദേശം രണ്ടാഴ്ച എടുക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് ശേഷമായിരിക്കും അവസാന ഷെഡ്യൂൾ കേരളത്തിൽ വെച്ച് നടത്തും.

ALSO READ : Anugraheethan Antony OTT Release: അനുഗ്രഹീതൻ ആൻറണി ഒടിടി റിലീസായി

ജീത്തു ജോസഫ് മോഹൻലാലിന് വെച്ച് ചെയ്യുന്ന ട്വൽത്ത് മാന്റെ ചിത്രീകരണം കേരളത്തിൽ വെച്ച് തന്നെയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. നേരത്തെ കേരളത്തിൽ ചത്രീകരണത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് ട്വൽത് മാന്റെ ഷൂട്ടിങ് തെലങ്കാനിയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു. പിന്നീട് സർക്കാർ തീരുമാനം എത്തിയതോടെ മുമ്പ് നിശ്ചയിച്ചത് പോലെ ഇടുക്കിയിൽ വെച്ച് തന്നെ ചിത്രീകരണം നടത്തും.

ALSO READ : Amazon Prime Video August Release: ആഗസ്റ്റിലെ ആമസോൺ റിലീസുകൾ

നിലവിലെ കേരളത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം A,B കേറ്റഗറിയിലുള്ള സ്ഥലങ്ങളിൽ മാത്രം സർക്കാർ ഷൂട്ടിങ് അനുവദിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News