Antakshari Movie OTT Release : ക്രൈം ത്രില്ലറുമായി സൈജു കുറുപ്പിന്റെ അന്താക്ഷരി എത്തുന്നു; റിലീസ് നേരിട്ട് ഒടിടിയിൽ

Antakshari Movie ott release date ഇന്ത്യയിൽ സോണി ലിവിലൂടെയും ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 03:19 PM IST
  • രണ്ട് വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • ഇന്ത്യയിൽ സോണി ലിവിലൂടെയും ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.
  • മുദ്ദു​ഗൗ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് അന്താക്ഷരി.
  • സുൽത്താൻ ബ്രദേഴ്സ് എന്റടെയ്നമെന്റസിന്റെ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Antakshari Movie OTT Release : ക്രൈം ത്രില്ലറുമായി സൈജു കുറുപ്പിന്റെ അന്താക്ഷരി എത്തുന്നു; റിലീസ് നേരിട്ട് ഒടിടിയിൽ

കൊച്ചി : സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് അവതരിപ്പിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം അന്താക്ഷരി ഇന്ന് ഒടിടിലൂടെ റിലീസ് ചെയ്യും. രണ്ട് വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ സോണി ലിവിലൂടെയും ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെയുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മുദ്ദു​ഗൗ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് അന്താക്ഷരി. സുൽത്താൻ ബ്രദേഴ്സ് എന്റടെയ്നമെന്റസിന്റെ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ALSO READ: CBI 5 OTT Update : സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

ചിത്രത്തിൽ സൈജു കുറുപ്പിന് പുറമെ പ്രിയങ്ക നായർ, വിജയ് ബാബു, ബിനു പപ്പു, സുധി കോപ്പ, ശബരീഷ് വർമ്മ, കോട്ടയം രമേശ്, ജെന്നി പള്ളത്ത് എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനായ വിപൻ ദാസ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്യാമര കൈകാര്യം ചെയ്തിരിക്കുന്നത് ബബ്ലു അജുവാണ്. അങ്കിത് മേനോനാണ് സംഗീതം നിർവഹച്ചിരിക്കുന്നത്. ജോൺ കുട്ടിയാണ് എഡിറ്റിങ്.

ALSO READ : Gangubhai Kathiawadi Movie OTT Release : ഗംഗുഭായ് കത്തിയവാടി ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിന്

ദുൽഖർ സൽമാന്റെ സല്യൂട്ട് സിനിമയ്ക്ക് ശേഷം സോണി ലിവിലൂടെ നേരിട്ട് റിലീസിന് ചെയ്യുന്ന ചിത്രമാണ് അന്താക്ഷരി. മമ്മൂട്ടിയുടെ പുഴു സിനിമയും സോണി ലിവിലൂടെ നേരിട്ടാണ് റിലീസിനായി ഒരുങ്ങുന്നത്. പുഴുവിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News