മാമാങ്കം റിലീസ് 45 രാജ്യങ്ങളിൽ ഒരുമിച്ച്!!

ആരാധകരിൽ പ്രതീക്ഷയ്ക്കൊപ്പം ആകാംക്ഷയും ആവേശവും കോര്‍ത്തിണക്കി മാമാങ്കം തീയേറ്ററുകളിലേക്ക്. 

Last Updated : Dec 8, 2019, 06:43 PM IST
  • 4 ഭാഷകളിലായി തീയേറ്ററുകളിലെത്തുന്ന ചിത്രം മലേഷ്യയിലും സിംഗപ്പൂരിലും ശ്രീലങ്കയിലും റിലീസിനെത്തുന്നുണ്ട്.
  • കേരളത്തിൽ മാത്രം നാനൂറോളം തിയറ്ററുകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
മാമാങ്കം റിലീസ് 45 രാജ്യങ്ങളിൽ ഒരുമിച്ച്!!

ആരാധകരിൽ പ്രതീക്ഷയ്ക്കൊപ്പം ആകാംക്ഷയും ആവേശവും കോര്‍ത്തിണക്കി മാമാങ്കം തീയേറ്ററുകളിലേക്ക്. 

ഡിസംബർ 12ന്, 45 രാജ്യങ്ങളിലായി ചിത്രം റിലീസിനെത്തും. മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്ര വിപുലമായ റിലീസ്!! ഇതോടെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഒരേ ദിവസം റിലീസാകുന്ന മലയാളചിത്രത്തിന്‍റെ റെക്കോർഡ്‌ മാമാങ്കം സ്വന്തമാക്കി.

4 ഭാഷകളിലായി തീയേറ്ററുകളിലെത്തുന്ന ചിത്രം മലേഷ്യയിലും സിംഗപ്പൂരിലും ശ്രീലങ്കയിലും റിലീസിനെത്തുന്നുണ്ട്. കേരളത്തിൽ മാത്രം നാനൂറോളം തിയറ്ററുകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഇന്ത്യയിലെ മുൻനിര താരങ്ങളെല്ലാം തന്നെ ചിത്രത്തിന് ആശംസകൾ നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു മലയാള ചിത്രത്തിന് ആദ്യമായാണ് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതെന്ന് സിനിമാരംഗത്തെ വിദഗ്ദ്ധര്‍ പോലും വിലയിരുത്തുന്നു.

അതേസമയം, ആരാധകരുടെ കാത്തിരിപ്പിന്‍റെ തീവ്രത മുൻകൂർ ബുക്കി൦ഗിലും വ്യക്തമാണ്‌. ചൂടപ്പം പോലെയാണ് ടിക്കറ്റ് വിറ്റഴിക്കപ്പെടുന്നത്.

ചിത്രത്തിന്‍റെ ടിക്കറ്റുകൾ ഇപ്പോഴേ സ്വന്തമാക്കാം. മാമാങ്കത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോയിൽ ചിത്രത്തിന്‍റെ ടിക്കറ്റ് ലഭ്യമാണ്. തീയേറ്ററുകളിൽ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോർപറേറ്റ് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുള്ളതായി മാമാങ്കത്തിന്‍റെ അണിയറ പ്രവർത്തകർ അറിയിച്ചു.

ഓൺലൈൻ ബുക്കിംഗിനോടും പ്രേക്ഷകർ അഭൂതപൂർവ്വമായ പ്രതികരണമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി സ്ഥലങ്ങളിൽ ചിത്രത്തിന്‍റെ ആദ്യദിന ഷോകളുടെ മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകൻ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം "മാമാങ്കം" ഈ മാസം 12ന് തീയേറ്ററുകളിലെത്തു൦.

Trending News