Nanpakal Nerathu Mayakkam : ഒറ്റ ടേക്കിൽ ശിവാജി ഗണേശന്റെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ

Nanpakal Nerathu Mayakkam Movie Teaser എഴുപത് കാലഘട്ടങ്ങിൽ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് ഗൗരവം സിനിമയിലെ ബാരിസ്റ്റർ രജനികാന്ത്. ആ കഥാപാത്രത്തിന്റെ ഡയലോഗ് രംഗങ്ങളാണ് മമ്മൂട്ടി ഒറ്റ ടേക്കിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 08:47 PM IST
  • എഴുപത് കാലഘട്ടങ്ങിൽ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് ഗൗരവം സിനിമയിലെ ബാരിസ്റ്റർ രജനികാന്ത്.
  • ആ കഥാപാത്രത്തിന്റെ ഡയലോഗ് രംഗങ്ങളാണ് മമ്മൂട്ടി ഒറ്റ ടേക്കിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്
  • നേരത്തെ ലോക ഉറക്കം ദിനത്തോട് അനുബന്ധിച്ച് മാർച്ച് 18ന് ചിത്രത്തിന്റെ ടീസർ അവതരിപ്പിച്ചിരുന്നു.
  • മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Nanpakal Nerathu Mayakkam : ഒറ്റ ടേക്കിൽ ശിവാജി ഗണേശന്റെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ

കൊച്ചി : മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ടാസ്മാക്കിൽ വെച്ച് ശിവാജി ഗണേശന്റെ ഗൗരവം എന്ന ചിത്രത്തിലെ പ്രമുഖ ഡയലോഗ് അഭിനയിച്ച് കാണിക്കുന്ന രംഗമാണ് രണ്ടാം ടീസറായിട്ട് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. എഴുപത് കാലഘട്ടങ്ങിൽ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് ഗൗരവം സിനിമയിലെ ബാരിസ്റ്റർ രജനികാന്ത്. ആ കഥാപാത്രത്തിന്റെ ഡയലോഗ് രംഗങ്ങളാണ് മമ്മൂട്ടി ഒറ്റ ടേക്കിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്

നേരത്തെ ലോക ഉറക്കം ദിനത്തോട് അനുബന്ധിച്ച് മാർച്ച് 18ന് ചിത്രത്തിന്റെ ടീസർ അവതരിപ്പിച്ചിരുന്നു.  ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ഉച്ച സമയത്ത് ഉറങ്ങുന്ന ചില രംഗങ്ങളായിരുന്നു ആദ്യ ടീസറിൽ അവതരിപ്പിച്ചിരുന്നത്. 

ALSO READ : Shefeekinte Santhosham : ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ വരുന്നു; ഷഫീഖിന്റെ സന്തോഷം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. 

മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News