'യാത്ര'യ്ക്ക് കൂച്ചുവിലങ്ങിട്ട് വ്യാജന്‍!!

മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, അനയൂയ, പോസാനി കൃഷ്ണ, റാവു രമേശ്, വിനോദ് കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

Updated: Feb 10, 2019, 06:14 PM IST
'യാത്ര'യ്ക്ക് കൂച്ചുവിലങ്ങിട്ട് വ്യാജന്‍!!

മ്മൂട്ടിയെ നായകനാക്കി മാഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചലച്ചിത്രം 'യാത്ര'യുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍.

ഏറെനാളായി സിനിമ വ്യവസായത്തിന് വന്‍ തിരിച്ചടി കൊടുക്കുന്ന തമിഴ് റോക്കേഴ്സ് തന്നെയാണ് യാത്രയും വെബ്സെെറ്റില്‍ എത്തിച്ചത്. 

രജനികാന്ത് നായകനായ 'പേട്ട'യുടെയും അജിത്തിന്‍റെ 'വിശ്വാസ'ത്തിന്‍റെയും വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സ് അപ്‍ലോഡ് ചെയ്തിരുന്നു.

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'യാത്ര'. 

മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, അനയൂയ, പോസാനി കൃഷ്ണ, റാവു രമേശ്, വിനോദ് കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

ഏകദേശം 25 വർഷം മുൻപാണ് മമ്മൂട്ടി അവസാനമായി തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചത്. 'സ്വാതികിരണം' ആയിരുന്നു അവസാനമായി മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം.