Mamta Mohandas: എന്താണ് നടി മംമ്തയെ ബാധിച്ച അസുഖം? ചികിത്സയുണ്ടോ?

സദാ പ്രസരിപ്പോടെ കാണുന്ന മംമത ക്ഷീണിച്ച മുഖത്തോടെയാണ് പോസ്റ്റിൽ കണ്ടത്. തനിക്ക് നിറം നഷ്ടപ്പെടുന്നതായി താരം പോസ്റ്റിൽ പറഞ്ഞിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 11:45 AM IST
  • ഫലപ്രദമായ ചികിത്സകൾ ഒന്നും തന്നെ ഇതിനില്ല
  • അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ലൈറ്റ് തെറാപ്പിയാണ് ഇതിൽ പ്രധാനം
  • നിരവധി കാരണങ്ങൾ വഴി രോഗം പിടിപെടാൻ സാധ്യതയുണ്ട്
Mamta Mohandas: എന്താണ് നടി മംമ്തയെ ബാധിച്ച അസുഖം? ചികിത്സയുണ്ടോ?

മയൂഖത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് എത്തിയ നടിയാണ് മംമ്ത. നിരവധി മികച്ച വേഷങ്ങളിലൂടെ സിനിമയിൽ തൻറേതായ സ്ഥാനം മംമ്ത നിലനിർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ വിശേഷങ്ങളും താരം പങ്കു വെക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മംമ്ത പങ്കുവെച്ച പോസ്റ്റാണ് ചർച്ചയായത്.

സദാ പ്രസരിപ്പോടെ കാണുന്ന മംമത ക്ഷീണിച്ച മുഖത്തോടെയാണ് പോസ്റ്റിൽ കണ്ടത്. തനിക്ക് നിറം നഷ്ടപ്പെടുന്നതായി താരം പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ബാധിച്ച രോഗത്തെ പറ്റി പുറത്തറിയുന്നത്.

mmt

വിറ്റിലിഗോ

ചർമ്മത്തിൻറെ സ്വഭാവിക നിറം നഷ്ടപ്പെടുന്ന രോഗമായ ഇതിനെ വിറ്റിലിഗോ എന്നാണ് അറിയപ്പെടുന്നത്. ചിലപ്പോൾ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലോ അല്ലെങ്കിൽ മൊത്തമായോ ഇത് ബാധിക്കാം. വിറ്റിലിഗോ ഏത് പ്രായത്തിലോ ലിംഗത്തിലോ  ഉള്ള ആളുകളെ ബാധിക്കാം. ഇതിനെ ചികിത്സയില്ലെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.  ആജീവനാന്തം ഇത് തുടരാം എന്നതാണ് പ്രത്യേകത. ഇതിൻറെ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല എങ്കിലും ഇതിന് പിന്നിൽ വൈറസോ അല്ലെങ്കിൽ സ്വയം പ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന തകരാറോ കാരണമാകാം. വിറ്റിലിഗോ പകർച്ചവ്യാധിയല്ല. 

എന്താണ് ചികിത്സ

ഫലപ്രദമായ ചികിത്സകൾ ഒന്നും തന്നെ ഇതിനില്ല. എങ്കിലും അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ലൈറ്റ് തെറാപ്പിയാണ് ഇതിൽ പ്രധാനം. ഇത് കൂടാതെ
ഡിപിഗ്മെന്റേഷൻ തെറാപ്പി, ആവശ്യമെങ്കിൽ ശസ്ത്രക്രിയ,കൗൺസിലിംഗ് എന്നിവയും ഇതിൻറെ ചികിത്സകളിൽപ്പെടുന്നതാണ്.

mmt4

എങ്ങിനെ വിറ്റിലിഗോയെ തടയാം

നിരവധി കാരണങ്ങൾ വഴി രോഗം പിടിപെടാൻ സാധ്യതയുണ്ട്. ഇത് തടയാൻ മറ്റ് മാർഗങ്ങളില്ല. എന്നാൽ ഇതിനുള്ള സാധ്യത കുറയ്ക്കാൻ നിങ്ങൾക്ക് കഴിയും. ഇതിൽ പ്രധാനം സുരക്ഷിതമായി സൂര്യപ്രകാശം എൽക്കലാണ്. മറ്റൊന്ന് ദിവസവും മോയ്സ്ചറൈസർ ഉപയോഗിച്ച് ചർമ്മത്തെ പരിപാലിക്കണം, കൂടെ നിങ്ങളുടെ ശരീരത്തിന് ഉണ്ടാകാൻ സാധ്യതയുള്ള സമ്മർദ്ദമോ പരിക്കോ ഒഴിവാക്കുക. എന്നിവയാണ് 

(Reference: Cleverlam Clinic, Mayo Clinic Websites)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News