മംമ്ത മോഹന്‍ദാസ് ചിത്രം 'നീലി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മംമ്ത മോഹന്‍ദാസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അല്‍താഫ് സലിം സംവിധാനം ചെയ്യുന്ന 'നീലി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 

Last Updated : Jul 29, 2018, 12:49 PM IST
മംമ്ത മോഹന്‍ദാസ് ചിത്രം 'നീലി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മംമ്ത മോഹന്‍ദാസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അല്‍താഫ് സലിം സംവിധാനം ചെയ്യുന്ന 'നീലി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 

കോമഡി-ഹൊറര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. സ്പീച്ച്‌ തെറാപ്പിസ്റ്റായ മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. 

വിധവയായ ഈ കഥാപാത്രത്തിന് ഏഴ് വയസുള്ള ഒരു മകളുമുണ്ട്. അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സണ്‍ ആന്‍റ് ഫിലിംസിന്‍റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന നീലിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

Trending News