viral video: കിഷോർ കുമാറിന്റെ സ്ഥാനത്ത് ധോണി, സുനിൽ ദത്തിന്റെ സ്ഥാനത്ത് കൊഹ്ലി..!

പലരും സ്വന്തം കഴിവ് തെളിയിക്കുന്നതും ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ്.    

Written by - Zee Malayalam News Desk | Last Updated : Jan 10, 2021, 12:39 AM IST
  • സോഷ്യൽ മീഡിയയിൽ രസകരമായ നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്.
  • ഫേസ് ആപ്പിന്റെ സാങ്കേതിക വിദ്യയിലൂടെയാണ് തയാറാക്കിയിരിക്കുന്ന ഒരു വീഡിയോ വൈറലാകുകയാണ്.
  • ഫേസ് ആപ്പിന്റെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കിഷോര്‍ കുമാറിന്റെ സ്ഥാനത്ത് ധോണിയേയും സുനില്‍ ദത്തിന്റെ സ്ഥാനത്ത് വിരാട് കൊഹ്ലിയേയും ആക്കിയിട്ടുണ്ട്.
viral video: കിഷോർ കുമാറിന്റെ സ്ഥാനത്ത് ധോണി, സുനിൽ ദത്തിന്റെ സ്ഥാനത്ത് കൊഹ്ലി..!

സോഷ്യൽ മീഡിയയിൽ രസകരമായ നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട് അല്ലേ.  ഈ വീഡിയോകൾക്ക് കാഴ്ചക്കാരും ഏറെയാണ്.  പലരും സ്വന്തം കഴിവ് തെളിയിക്കുന്നതും ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ്.  ഈ കോവിഡ് കാലത്ത് അങ്ങനെ എത്രയെത്ര വീഡിയോകളാണ് നാം കണ്ടിരിക്കുന്നത്. 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നല്ല ശ്രദ്ധ നേടുന്ന ഒരു വീഡിയോയെ (Viral video) കുറിച്ചാണ് പറയുന്നത്.  ഈ വീഡിയോ കണ്ടാൽ നിങ്ങളും പൊട്ടിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.  ഈ വീഡിയോ ഫേസ് ആപ്പിന്റെ (FaceApp) സാങ്കേതിക വിദ്യയിലൂടെയാണ് തയാറാക്കിയിരിക്കുന്നത്.   ബോളിവുഡിലെ പഴയ പാട്ടിൽ ധോണിയും കോഹ്ലിയും അഭിനയിച്ചാൽ എങ്ങനിരിക്കും എന്നാണ് കാണിക്കുന്നത്.  

Also Read: ഗംഭീര പ്രകടനവുമായി വിക്രം; Cobra ടീസർ പുറത്ത്  

വീഡിയോയിൽ  'മേരേ സാംനെ വാലി ഖിഡ്കി മേം'(Mere Samne Wali Khidki Mein) എന്ന ഗാനരംഗത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണിയുടെയും (MS Dhoni) വിരാട് കൊഹ്ലിയുടേയും ഫെയ്സ് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിയ്ക്കുകയാണ്.  ഈ ഗാനം 1968-ല്‍ പുറത്തിറങ്ങിയ "Padosan" എന്ന ചിത്രത്തിലേതാണ്. 

ഫേസ് ആപ്പിന്റെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കിഷോര്‍ കുമാറിന്റെ സ്ഥാനത്ത് ധോണിയേയും സുനില്‍ ദത്തിന്റെ സ്ഥാനത്ത് വിരാട് കൊഹ്ലിയേയും (Virat Kohli) ആക്കിയിരിക്കുകയാണ്.  ഇതിനൊക്കെ അപ്പുറത്ത് അനുഷ്‌ക ശര്‍മയും (Anushka Sharma) വീഡിയോയില്‍ ഇടം നേടിയിട്ടുണ്ട് എന്നതാണ് രസം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News