Meppadiyan Road Show : മേപ്പടിയാന്‍ റോഡ് ഷോ ആരംഭിച്ചു; ചിത്രം ജനുവരി 14 നെത്തും

കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ റോഡ് ഷോ സംഘടിപ്പിക്കും.  ഐശ്വര്യ ലക്ഷ്മിയും, നിര്‍മല്‍ സഹദേവും, തന്‍വി റാമും ചേർന്നാണ് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Jan 2, 2022, 05:30 PM IST
  • ജനുവരി 10 വരെയാണ് റോഡ് ഷോ നടത്തുന്നത്.
  • കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ റോഡ് ഷോ സംഘടിപ്പിക്കും.
  • ഐശ്വര്യ ലക്ഷ്മിയും, നിര്‍മല്‍ സഹദേവും, തന്‍വി റാമും ചേർന്നാണ് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തത്.
  • റെഡ് എഫ്എമ്മിന്റെ കൂടി പങ്കാളിത്തത്തിലാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Meppadiyan Road Show :  മേപ്പടിയാന്‍ റോഡ് ഷോ ആരംഭിച്ചു; ചിത്രം ജനുവരി 14 നെത്തും

Kochi : ഉണ്ണിമുകുന്ദൻ (Unni Mukundan) നായകനാകുന്ന ചിത്രം മേപ്പാടിയന്റെ (Meppadiyan) റിലീസിന് മുന്നോടിയായ റോഡ് ഷോ ആരംഭിച്ചു. ജനുവരി 10 വരെയാണ് റോഡ് ഷോ നടത്തുന്നത്. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ റോഡ് ഷോ സംഘടിപ്പിക്കും. ഐശ്വര്യ ലക്ഷ്മിയും, നിര്‍മല്‍ സഹദേവും, തന്‍വി റാമും ചേർന്നാണ് റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തത്. 

റെഡ് എഫ്എമ്മിന്റെ കൂടി പങ്കാളിത്തത്തിലാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗത സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌  മേപ്പടിയാൻ (Meppadiyan). നായക വേഷത്തിലെത്തുന്ന  ഉണ്ണിമുകുന്ദന്‍റെ  വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായാതിനാല്‍ ആരാധകരും കാത്തിരിപ്പിലാണ്. 

ALSO READ: Meppadiyan: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മേപ്പടിയാൻ പ്രദർശനത്തിനൊരുങ്ങുന്നു

ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്,മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. 

ALSO READ: Kothu First Look | സിബി മലയിൽ ചിത്രം 'കൊത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ചിത്രത്തിന്‍റെ  സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്ന്യാണ്. വിജയ് യേശുദാസ്, നിത്യ മാമൻ, കാർത്തിക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.  സിനിമയുടെ ആദ്യഗാനം അടുത്തിടെയാണ് പുറത്തുവന്നത്.

ALSO READ: RRR Release Postponed: 'ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല' ; ആർആർആറിന്റെ റിലീസിങ് തീയതി നീട്ടി

ഉണ്ണി മുകുന്ദന്‍റെ  നിർമ്മാണ സംരഭമായ UMFന്‍റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ. നീൽ.ഡി.കുഞ്ഞയാണ് ഛായഗ്രാഹകൻ. ഷമീർ മുഹമ്മദാണ് ചിത്ര സംയോജനം. സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്‍റെ  ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News