Samantha Naga Chaitanya Divorce: മനസ് ശൂന്യം, അവള്‍ ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് അറിയാം, പ്രതികരിച്ച് സാമന്തയുടെ പിതാവ്

തെന്നിന്ത്യന്‍  താര ജോഡികളായ  നാഗചൈതന്യയുടേയും സാമന്തയുടേയും  വിവാഹ മോചന പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം അമ്പരച്ചിരിയ്ക്കുകയാണ്. ഏറെ നാളുകളായി വിവാഹ മോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അടുത്തിടെയാണ് താരങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 5, 2021, 07:51 PM IST
  • തെന്നിന്ത്യന്‍ താര ജോഡികളായ നാഗചൈതന്യയുടേയും സാമന്തയുടേയും വിവാഹ മോചന പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം അമ്പരച്ചിരിയ്ക്കുകയാണ്.
  • വിവാഹമോചന വാര്‍ത്തയില്‍ സാമന്തയുടെ പിതാവ് ജോസഫ് പ്രഭുവിന്‍റെ പ്രതികരണം പുറത്തു വന്നിരിയ്ക്കുകണ്.
  • ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത‍ അറിഞ്ഞത് മുതല്‍ മനസ് ശൂന്യമായിപ്പോയി എന്നാണ് ജോസഫ് പറഞ്ഞത്.
Samantha Naga Chaitanya Divorce: മനസ്  ശൂന്യം, അവള്‍ ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് അറിയാം, പ്രതികരിച്ച് സാമന്തയുടെ പിതാവ്

Hyderabad: തെന്നിന്ത്യന്‍  താര ജോഡികളായ  നാഗചൈതന്യയുടേയും സാമന്തയുടേയും  വിവാഹ മോചന പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം അമ്പരച്ചിരിയ്ക്കുകയാണ്. ഏറെ നാളുകളായി വിവാഹ മോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അടുത്തിടെയാണ് താരങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.

ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയായിരുന്നു ഇരുവരും വിവാഹമോചിതരാകുന്ന കാര്യം പരസ്യമാക്കിയത്.  ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയറിയിച്ച താരങ്ങള്‍ തങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്നും സ്വകാര്യത മാനിക്കണമെന്നുമായിരുന്നു  അഭ്യര്‍ഥിച്ചത്. 

Also Read: Samantha - Naga Chaitanya Divorce : സമാന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നു; സൗഹൃദം നിലനിർത്തുമെന്ന് താരം

എന്നാല്‍, സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചന വാര്‍ത്തയില്‍  (Samantha Naga Chaitanya Divorce)  സാമന്തയുടെ പിതാവ് ജോസഫ് പ്രഭുവിന്‍റെ പ്രതികരണം പുറത്തു വന്നിരിയ്ക്കുകണ്. 

ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത‍ അറിഞ്ഞത് മുതല്‍  മനസ്  ശൂന്യമായിപ്പോയി എന്നാണ് ജോസഫ് പറഞ്ഞത്. ഏറെ വൈകാതെതന്നെ  കാര്യങ്ങളെല്ലാം മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെങ്കിലും സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

Also Read: Samantha Naga Chaitanya Divorce| ഡിവോഴ്സ് പ്രഖ്യാപനത്തിന് പിന്നാലെ സാമന്ത ഒന്നു കൂടി ചെയ്തു-ചിത്രങ്ങൾ പറയും

അതേസമയം,  നാഗചൈതന്യയുടെ പിതാവും തെന്നിന്ത്യന്‍ സൂപ്പര്‍താരവുമായ നാഗാര്‍ജുനയും ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയില്‍ പ്രതികരിച്ചിരുന്നു. ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നും സാമന്തയോടൊപ്പമുള്ള നിമിഷങ്ങളെ തങ്ങളുടെ കുടുംബം എന്നും ഓര്‍ക്കുമെന്നുമായിരുന്നു നാഗാര്‍ജുന  സോഷ്യല്‍ മീഡിയയില്‍  കുറിച്ചത്.  

സാമന്ത തന്‍റെ  സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന്  നാഗചൈതന്യയുടെ പേരായ അക്കിനേനി ഉപേക്ഷിച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. പിന്നീട് ഇരുവരും ബന്ധം  പിരിയുന്ന വിവരം സ്ഥിരീകരിയ്ക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News