പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് ആശംസകൾ നേർന്നതിന് പിന്നാലെ CBSE പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിനായകിനെ അഭിനന്ദിച്ച് മോഹന്‍ലാലും എത്തി.
പ്ലസ് ടു പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്കാണ് തൊടുപുഴ സ്വദേശി വിനായക് കരസ്ഥമാക്കിയത്. ഉന്നത വിജയത്തിന്റെ സന്തോഷത്തിനിടെയാണ് പ്രധാനമന്ത്രി വിളിച്ചത് പിന്നാലെ മോഹന്‍ലാലിന്റെയും വിളിയെത്തിയത് വിനായകിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് നൽകിയിരിക്കുന്നത്.
Also read: സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം വഴിതെറ്റിക്കാൻ സിപിഎം ശ്രമം: കെ. സുരേന്ദ്രൻ
വിനായകിന്റെ തുടര്‍ പഠനത്തിനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഒപ്പം വിജയത്തിന്റെ ആശംസകൾ നേരുകയും ചെയ്ത് മോഹന്‍ലാല്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും വിനായകനോട് പറഞ്ഞു. നേരത്തെതന്നെ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ തുടര്‍ പഠനത്തിനുള്ള സഹായം വാഗ്ദാനം നല്‍കിയിരുന്നു.
Also read:കർക്കിടകത്തിൽ നാലമ്പല ദർശനം വളരെ പ്രധാനം...
മൻ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനായകനുമായുള്ള സംഭാഷണം സംപ്രേക്ഷണം ചെയ്തത്. മോഹൻലാലിനെ കൂടാതെ ദുല്‍ഖറും വിനായകിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു മാത്രമല്ല സര്‍പ്രൈസായി ഏറ്റവും പുതിയ മോഡലിലുള്ള സാംസങ് സ്മാര്‍ട്ട്ഫോണും ദുൽഖർ വിനായകിന് സമ്മാനമായി വീട്ടിലെത്തിച്ചിരുന്നു.
അതേസമയം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ് വിനായക്. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലില്‍ വീട്ടില്‍ മനോജിന്റെയും തങ്കമ്മയുടെയും മകനാണ് ഈ മിടുക്കനായ വിനായക്.