KGF Chapter 2 Release: കൊച്ചിയിൽ ഇന്ന് റോക്കി ഭായ് കാലുകുത്തും; കെജിഎഫ് 2ന് കേരളത്തിൽ റെക്കോർഡ് ബുക്കിങ്

ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന  സിനിമയാണ് കെജിഎഫ് ചാപ്റ്റർ 2. ഒന്നാം ഭാഗം തന്നെ പ്രേക്ഷക വമ്പൻ വിജയം തീർത്ത് ആരാധക വൃന്ദത്തെ സൃഷ്ടിച്ച ആക്ഷൻ മൂവിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോൾ ആകാംഷ വാനോളമാണ്. കെജിഎഫ് ചാപ്റ്റർ 2ന്റെ പ്രചരണത്തിനാണ് യഷ് കേരളത്തിലെത്തുന്നത്.

Written by - ഹരികൃഷ്ണൻ | Edited by - Priyan RS | Last Updated : Apr 8, 2022, 11:22 AM IST
  • ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് യഷ് കൊച്ചി ലുലു മാളിലേക്ക് വരുന്നത്.
  • കെജിഎഫ് ബുക്കിങ് ആരംഭിച്ചതും ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റ് പോയത്.
  • റോക്കി ഭായും കെജിഎഫും മലയാളികളുടെ മനസിന്റെ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ്.
KGF Chapter 2 Release: കൊച്ചിയിൽ ഇന്ന് റോക്കി ഭായ് കാലുകുത്തും; കെജിഎഫ് 2ന് കേരളത്തിൽ റെക്കോർഡ് ബുക്കിങ്

കെജിഎഫ് 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മലയാളികളെ കാണാൻ റോക്കി ഭായ് ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലാണ് യഷ് വരുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് യഷ് കൊച്ചി ലുലു മാളിലേക്ക് വരുന്നത്. മലയാളികളെ നേരിട്ട് കണ്ട് സിനിമ കാണണം എന്ന് അഭ്യർത്ഥിക്കാനാണ് യഷ് എത്തുന്നത്. 
 most awaited movie KGF chapter 2 kochi release record booking in kerala

കെജിഎഫ് ഒന്നാം ഭാഗം ഇപ്പോഴും രോമാഞ്ചമടിച്ച് നിൽക്കുകയാണ് മലയാളികൾ. കെജിഎഫ് ബുക്കിങ് ആരംഭിച്ചതും ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റ് പോയത്. ഏപ്രിൽ 14നാണ് ലോകമെമ്പാടും ചിത്രം റിലീസിനെത്തുന്നത്. രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പ്രിത്വിരാജ് പ്രൊഡക്ഷൻസാണ്. ഒരൊറ്റ ഇന്ത്യൻ ഇൻഡസ്ട്രിയായി വളർത്തിയെടുക്കുക എന്ന പ്രിത്വിരാജിന്റെ ലക്ഷ്യത്തിന്റെ ഒരു പടിയാണ് കെജിഎഫ് രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുക എന്നുള്ളത്. 

Read Also: Beast Movie Ban : വിജയ് ചിത്രം ബീസ്റ്റ് വിലക്കണം; ആവശ്യവുമായി മുസ്ലീം ലീഗ്

റോക്കി ഭായും കെജിഎഫും മലയാളികളുടെ മനസിന്റെ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ്. 3 വർഷത്തെ കാത്തിരിപ്പാണ് 14 ന് അവസാനിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റ് ഏപ്രിൽ 13ന് പ്രദർശനത്തിനെത്തും. ഒരാഴ്ചയിൽ തൊട്ടടുത്ത ദിവസങ്ങളിൽ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News