Video: നൃത്തം ചെയ്ത് ഗ്ലാമര്‍ എംപിമാര്‍!!

ഇന്ദ്രാദിപ് ഗുപ്തയാണ് 'ആഷേ മാ ദുര്‍ഗാ ഷേ' എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Last Updated : Sep 20, 2019, 07:56 PM IST
Video: നൃത്തം ചെയ്ത് ഗ്ലാമര്‍ എംപിമാര്‍!!

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നും പാര്‍ലമെന്‍റിലെത്തിയ താര തൃണമൂല്‍ എംപിമാരാണ് മിമി ചക്രവര്‍ത്തിയും നുസ്രത് ജഹാനും. 

എംപിമാരായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരുടെയും വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ടിരുന്നു.

ആദ്യമായി പാര്‍ലമെന്‍റിലെത്തിയ ഇരുവരു൦ 'വസ്ത്രധാരണ'ത്തിന്‍റെ പേരില്‍  സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്കും മീമുകള്‍ക്കും ഇരകളായിരുന്നു.  

കൂടാതെ, ബിസിനസുകാരനായ നിഖിന്‍ ജെയ്‌നുമായുള്ള നുസ്രത്തിന്‍റെ വിവാഹ വാര്‍ത്തകളിലും ഇരുവരും നിറഞ്ഞുനിന്നിരുന്നു.

ഇപ്പോഴിതാ, ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നുസ്രത്തും മിമിയും. 

ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് ഇരുവരും നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആല്‍ബമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഒക്ടോബര്‍ 4 മുതല്‍ 8 വരെ പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന ദുര്‍ഗാ പൂജയോടനുബന്ധിച്ചാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. 

ദുര്‍ഗാ ദേവിയെ സ്തുതിക്കുന്ന 'ആഷേ മാ ദുര്‍ഗാ ഷേ' എന്ന ബംഗാളി ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. 

ക്യാപ്റ്റന്‍ റ്റിഎംറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ബംഗാളി ചലച്ചിത്ര താരം സുഭശ്രീ ഗാംഗുലിയും പ്രത്യക്ഷപ്പെടുന്നുണ്ട്. 

തിങ്കളാഴ്ച റിലീസ് ചെയ്ത ഈ വീഡിയോ ഇതുവരെ 1.6 മില്ല്യന്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ബാബ യാദവാണ് നൃത്ത സംവിധായകന്‍. 

ഇന്ദ്രാദിപ് ഗുപ്തയാണ് 'ആഷേ മാ ദുര്‍ഗാ ഷേ' എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കുത്തകമണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച ഇരുവരും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്‍റില്‍ എത്തിയത്. 

തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ജദവ്പൂരില്‍ നിന്നും മത്സരിച്ച മിമി 6,88,472 വോട്ടുകളും ബസിര്‍ഹത്തില്‍ നിന്നും മത്സരിച്ച നുസ്രത് 7,82,078 വോട്ടുകളുമാണ് നേടിയത്.

Trending News