മനസില്‍ മുട്ട പൊട്ടിയോ? റോസാപ്പൂവിലെ മുട്ടപ്പാട്ട് കാണാം

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂവിലെ മുട്ടപ്പാട്ട് ശ്രദ്ധേയമാകുന്നു. സംഗീതസംവിധായകനായ ജാസി ഗിഫ്റ്റാണ് ചിത്രത്തിലെ മുട്ടപ്പാട്ട് ആലപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് ജാസി ഗിഫ്റ്റ് ഒരു മലയാള ഗാനം ആലപിക്കുന്നത്. 

Last Updated : Dec 30, 2017, 08:59 PM IST
മനസില്‍ മുട്ട പൊട്ടിയോ? റോസാപ്പൂവിലെ മുട്ടപ്പാട്ട് കാണാം

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂവിലെ മുട്ടപ്പാട്ട് ശ്രദ്ധേയമാകുന്നു. സംഗീതസംവിധായകനായ ജാസി ഗിഫ്റ്റാണ് ചിത്രത്തിലെ മുട്ടപ്പാട്ട് ആലപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് ജാസി ഗിഫ്റ്റ് ഒരു മലയാള ഗാനം ആലപിക്കുന്നത്. 

ബിജു മേനോനും നീരജ് മാധവും ബേസിൽ ജോസഫും പ്രത്യക്ഷപ്പെടുന്ന രസകരമായ ഗാനരംഗമാണ് മുട്ടപ്പാട്ടിലേത്. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിജയരാഘവൻ, തമിഴ് നടി അഞ്ജലി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. 

ദുൽഖറിന്‍റെ എബിസിഡിയ്ക്ക് ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രമാണ് റോസാപ്പൂ. ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

Trending News