Viral Video: ബലാത്സ൦ഗത്തില്‍ നിന്നും പെണ്‍ക്കുട്ടിയെ രക്ഷിച്ച ജീന്‍സ്.. വൈറലായി 'മൈ ബ്ലഡി ജീന്‍സ്'

ഇറുക്കം കൂടിയ ജീന്‍സ് പെണ്‍ക്കുട്ടിയെ ബലാത്സംഗത്തില്‍ നിന്നും രക്ഷിക്കുന്ന കഥ പറയുന്ന ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : Jun 17, 2020, 05:08 PM IST
  • ഉത്തരേന്ത്യയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്.
  • ജീ തോമസ്‌, ആമി ജി, ഷിബില്‍ നജീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
Viral Video: ബലാത്സ൦ഗത്തില്‍ നിന്നും പെണ്‍ക്കുട്ടിയെ രക്ഷിച്ച ജീന്‍സ്.. വൈറലായി 'മൈ ബ്ലഡി ജീന്‍സ്'

ഇറുക്കം കൂടിയ ജീന്‍സ് പെണ്‍ക്കുട്ടിയെ ബലാത്സംഗത്തില്‍ നിന്നും രക്ഷിക്കുന്ന കഥ പറയുന്ന ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

'മൈ ബ്ലഡി ജീന്‍സ്' എന്ന പേരിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഏതാനം ദിവസങ്ങള്‍ക്കകം ആറു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഉത്തരേന്ത്യയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. 

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉന്തും തള്ളും ഉണ്ടായിക്കാണും, സൈനികര്‍ മരിച്ചത് മണ്ണിടിച്ചിലിലാകാം‍....

ജീ തോമസ്‌, ആമി ജി, ഷിബില്‍ നജീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിത്താര വിജയനാണ് പ്രധാന കഥാപാത്രമായ മേഘനയെ അവതരിപ്പിച്ചിരിക്കുന്നത്. 

പ്രശാന്ത്‌ ബാബുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സാഗര്‍ ദാസാണ് എഡിറ്റിംഗ്. രാജ്യത്തിന്‍റെ അകത്തും പുറത്തുമുള്ള നിരവധി മേളകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.\

Trending News