Nadhikalil Sundari Yamuna: ധ്യാൻ, അജു വർ​ഗീസ് ചിത്രം തിയേറ്ററുകളിലേക്ക്; 'നദികളില്‍ സുന്ദരി യമുന' റിലീസ് പ്രഖ്യാപിച്ചു

നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 12:38 PM IST
  • ധ്യാൻ ശ്രീനിവാസൻ ആദ്യമായി പിന്നണി ​ഗായകനായ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
  • 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആലപിച്ച 'കൊന്നെടീ പെണ്ണേ' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
  • കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.
Nadhikalil Sundari Yamuna: ധ്യാൻ, അജു വർ​ഗീസ് ചിത്രം തിയേറ്ററുകളിലേക്ക്; 'നദികളില്‍ സുന്ദരി യമുന' റിലീസ് പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമാകുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. അജു വർ​ഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ധ്യാൻ ശ്രീനിവാസൻ ആദ്യമായി പിന്നണി ​ഗായകനായ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആലപിച്ച 'കൊന്നെടീ പെണ്ണേ' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൻ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെന്ന കഥാപാത്രത്തെ അജു വർഗീസും അവതരിപ്പിക്കുന്നു. 

സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് ബി.ജി.എം.

Also Read: Jailer Box Office: ഇത് താൻ കൊയ്ത്ത്..! നാലാം ദിവസവും ബോക്സ് ഓഫീസ് തൂത്ത് വാരി 'ജയിലർ'

 

ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് -ജയൻ പൂങ്കുളം കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രിജിൻ ജെസ്സി.  പ്രോജക്ട് ഡിസെെൻ അനിമാഷ്, വിജേഷ് വിശ്വം. ഫിനാൻസ് കൺട്രോളർ. അഞ്ജലി നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ - മെഹമൂദ്. പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ. പി.ആർ.ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്. ഫോട്ടോ - സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ് - യെല്ലോടൂത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News