Padmini Movie: 2.5 കോടി പ്രതിഫലം, പ്രമോഷന് വരില്ല, യൂറോപ്പിൽ ആഘോഷം; കുഞ്ചാക്കോ ബോബനെതിരെ നിർമ്മാതാവ്

Producer Suvin k varkey against Kunchacko Boban: കുഞ്ചാക്കോ ബോബൻ അഭിനയിച്ച അവസാന സിനിമകളുടെ നിർമ്മാതാക്കൾക്കെല്ലാം ഇതേ ​ഗതിയാണ്. എന്നാൽ നടൻ നിർമ്മാതാവായ സിനിമകളുടെ പ്രമോഷൻ പരിപാടികൾക്കെല്ലാം കൃത്യമായി പങ്കെടുക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 02:20 PM IST
  • സിനിമയുടെ റോ ഫൂട്ടേജ് കണ്ടതിനു ശേഷം നടത്താനിരുന്ന സിനിമയുടെ പ്രമോഷൻ പരിപാടികളും മറ്റു കാര്യങ്ങളുമെല്ലാം ഇവർ നിരസിക്കുകയായിരുന്നു.
  • പ്രതിഫലം വാങ്ങും അഭിനയിക്കും എന്നല്ലാതെ പ്രമോഷൻ ചടങ്ങുകളിൽ ഒന്നും നടൻ പങ്കെടുക്കില്ല.
Padmini Movie: 2.5 കോടി പ്രതിഫലം, പ്രമോഷന് വരില്ല, യൂറോപ്പിൽ ആഘോഷം; കുഞ്ചാക്കോ ബോബനെതിരെ നിർമ്മാതാവ്

നടൻ കുഞ്ചാക്കോ ബോബനെതിരെ ​ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാവ് സുവിൻ കെ വർക്കി രം​ഗത്ത്. നടന്റെ പുതിയ സിനിമയായ പദ്മിനിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ആരോപണം. സിനിമയിൽ അഭിനയിക്കുന്നതിനായി 2.5 കോടി പ്രതിഫലം വാങ്ങിയിട്ടും ഒരു പ്രമോഷൻ പരിപാടിയിൽ പോലും കുഞ്ചാക്കോ പങ്കെടുത്തില്ലെന്നും പകരം യൂറോപ്പിൽ പോയി സൂ​ഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് തിരക്ക് എന്നും സുവിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. നടന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് കാരണമാണ് ഇതെല്ലാം സംഭവിച്ചത്.

സിനിമയുടെ റോ ഫൂട്ടേജ് കണ്ടതിനു ശേഷം നടത്താനിരുന്ന സിനിമയുടെ പ്രമോഷൻ പരിപാടികളും മറ്റു കാര്യങ്ങളുമെല്ലാം ഇവർ നിരസിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബൻ അഭിനയിച്ച അവസാന രണ്ടു സിനിമകളുടെ നിർമാമതാക്കൾക്കും ഇതേ ​ഗതിയാണ് ഉണ്ടായത്. പ്രതിഫലം വാങ്ങും അഭിനയിക്കും എന്നല്ലാതെ പ്രമോഷൻ ചടങ്ങുകളിൽ ഒന്നും നടൻ പങ്കെടുക്കില്ല. എന്നാൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാതാവായ സിനിമകൾക്കൊന്നും ഈ ​ഗതി വരില്ലെന്നും, പ്രമോഷന് എല്ലാം കൃത്യമായി പങ്കെടുക്കും എന്നും സുവിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

നിർമ്മാതാവിന്റെ ഇന്സ്റ്റാ​ഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം

പദ്മിനിയെ ഹൃദയത്തോട് ചേർത്തു പിടിച്ചതിന് എല്ലാ പ്രേക്ഷകർക്കും നന്ദി. സിനിമയുമായി ബന്ധപ്പെട്ട് പോസിറ്റീവ് ആയ പ്രതികരണങ്ങളും അവലോകനങ്ങളും മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് മനസ്സ് നിറയുന്നു. എങ്കിലും സിനിമയുടെ പ്രമോഷന്റെ കുറവിനെ കുറിച്ച് പലരും ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കുറച്ചു കാര്യങ്ങൾ എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്. പറയാൻ തുടങ്ങും മുമ്പ് ഒരു കാര്യം ഞാൻ വ്യക്തമാക്കുന്നു. പദ്മിനി ഞങ്ങൾക്ക് ലാഭകരമായ ഒരു പ്രൊജക്റ്റ് തന്നെയാണ്. അതിന് ഷൂട്ടിന് പിന്നിൽ പ്രവർത്തിച്ച കാര്യക്ഷമതയുള്ള പ്രൊഡക്ഷൻ ടീമിന് നന്ദി പറയുന്നു.

എന്നാൽ ഒരു നിർമ്മാതാവ് എന്ന നിലയിലും ഉള്ളടക്ക സ്രഷ്‌ടാവ് എന്ന നിലയിലും തീയേറ്റർ പ്രതികരണമാണ് എനിക്ക് പ്രധാനം, അവിടെയാണ് തിയേറ്ററുകളിലേക്ക് ആളുകളെ കയറ്റാൻ ഒരു പ്രധാന നായകൻ നടന്റെ ആവശ്യം ഞങ്ങൾക്ക് വന്നത്. പദ്മിനിക്ക് വേണ്ടി 2.5 കോടി വാങ്ങിയ നായക നടൻ ഒരു ടിവി അഭിമുഖങ്ങൾ പോലും നൽകിയില്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു ടിവി പ്രോഗ്രാമിൽ പോലും നടൻ പങ്കെടുത്തിട്ടില്ല. നടന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് കാരണമാണ് ഇതെല്ലാം സംഭവിച്ചത്. 

സിനിമയുടെ റോ ഫൂട്ടേജ് കണ്ടതിനു ശേഷം നടത്താനിരുന്ന സിനിമയുടെ പ്രമോഷൻ പരിപാടികളും മറ്റു കാര്യങ്ങളുമെല്ലാം ഇവർ നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളുടെ അവസാന 2-3 നിർമ്മാതാക്കൾക്ക് സംഭവിച്ച അതേ ഗതി തന്നെ ആണ് ഇപ്പോൾ പദ്മിനിയ്ക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് ആരെങ്കിലും ഇതിനെതിരെ സംസാരിക്കണം എന്നെനിക്ക്ക് തോന്നി, അതുകൊണ്ട് ഞാൻ ഇതെല്ലം തുറന്നു പറയുകയാണ്.ഈ നടൻ സഹനിർമ്മാതാവായ ഒരു സിനിമയ്ക്ക് ഒരിക്കലും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടവില്ല. അപ്പോൾ അയാൾ എല്ലാ ടിവി അഭിമുഖങ്ങളിലും ഇരിക്കും, എല്ലാ ടിവി ഷോകളിലും അതിഥിയായി പോകും. എന്നാൽ മറ്റു സിനിമകളിലേക്ക് വരുമ്പോൾ അദ്ദേഹം പ്രമോഷൻ കാര്യങ്ങളെക്കുറിച്ചു ശ്രദ്ധിക്കുന്നേയില്ല. 

തിയേറ്ററുകൾ ഇത്രത്തോളം പ്രതിസന്ധി നേരിടുന്ന കാലത്ത് പ്രമോഷന് പോകാതിരുന്നത് അത് സിനിമകളെ ബാധിക്കും എന്ന് അദ്ദേഹത്തിന് അറിയാവുന്നതാണ്. 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി രൂപ വാങ്ങിയ നടന് സിനിമയുടെ പ്രമോഷനെക്കാൾ രസകരമായിരിക്കും യൂറോപ്പിൽ സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് പോകുന്നത്.സിനിമകൾക്ക് വേണ്ടത്ര പ്രതികരണങ്ങൾ ലഭിക്കാത്തതിൽ എക്സിബിറ്റർമാർ പ്രതിഷേധിക്കുന്ന ഒരു സംസ്ഥാനത്ത്, എന്തുകൊണ്ട് സിനിമകൾക്ക് ശരിയായ അംഗീകാരം ലഭിക്കുന്നില്ല എന്നത് പ്രധാനമാണ്. അഭിനേതാക്കൾക്ക് അവർ ഇടപെടുന്ന ഉൽപ്പന്നം മാർക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും ഉണ്ട്. 

ഒരു വർഷത്തിൽ പുറത്തിറങ്ങുന്ന 200+ സിനിമകളിൽ നിങ്ങളുടെ സിനിമ കാണാൻ പ്രേക്ഷകരെ ആകർഷിക്കേണ്ടതുണ്ട്. പ്രമോഷൻ ഒരിക്കലും നിസ്സാരമായി കാണരുത്. ഇന്നത്തെ കാലത്ത് ഇത് അനിവാര്യമാണ്. സൂപ്പർ താരങ്ങൾ പോലും പ്രമോഷന് പങ്കെടുക്കാൻ സമയം കണ്ടെത്താറുണ്ട്. നിങ്ങളുടെ നിലനിൽപ്പ് പ്രേക്ഷകരുടെ വിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് കാഴ്ചക്കാരെ നിസ്സാരമായി കാണരുത്. എല്ലാത്തിനുമുപരി, ഉള്ളടക്കം എല്ലായ്പ്പോഴും വിജയിക്കുന്നു, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് സിനിമയുടെ മാന്ത്രികത.

PS: നടന് അനുകൂലമായി പ്രൊഡ്യൂസർ അസോസിയേഷനിൽ പോരാടിയ നടന്റെ നിർമ്മാതാക്കളായ സുഹൃത്തുക്കൾക്ക് പ്രത്യേക നന്ദി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News