'നാല്‍പ്പത്തിയൊന്ന്' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

ബിജു മേനോനാണ് സിനിമയിലെ നായകന്‍ നായിക നിമിഷ സജയനാണ്. തിരക്കഥ എഴുതിയിരിക്കുന്നത് പി.ജി.പ്രഗീഷാണ്.   

Last Updated : Oct 2, 2019, 04:14 PM IST
'നാല്‍പ്പത്തിയൊന്ന്' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാല്പത്തിയൊന്നിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ബിജു മേനോനാണ് സിനിമയിലെ നായകന്‍ നായിക നിമിഷ സജയനാണ്. തിരക്കഥ എഴുതിയിരിക്കുന്നത് പി.ജി.പ്രഗീഷാണ്. ചിത്രം നിര്‍മ്മിക്കുന്നത് ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ എസ്.കുമാറാണ്. തട്ടിന്‍പുറത്ത് അച്യുതന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'നാല്‍പത്തിയൊന്ന്‍'.  

Trending News