Nani 30: നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന 'നാനി30'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും ഉടനെത്തും

വളരെ വ്യത്യസ്തമായ രീതിയിലാണ് നാനിയും മൃണാൾ താക്കൂറും ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് ഡേറ്റ് പുറത്തുവിട്ടത്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 12:31 PM IST
  • ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
  • ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്.
  • പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു.
Nani 30: നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന 'നാനി30'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും ഉടനെത്തും

വൈര എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നാനി30യുടെ പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും നാളെ, 13ന് റിലീസ് ചെയ്യും. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്നത് തീർച്ചയാണ്.

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ നായികയായി എത്തുന്നു. വ്യത്യസ്തമായ രീതിയിലാണ് നാനിയും മൃണാൾ താക്കൂറും അനൗൺസ്‌മെന്റ് ഡേറ്റ് പുറത്തുവിട്ടത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nani (@nameisnani)

 

Also Read: The Changes: 'പൂരാടം നാളിൽ സിസേറിയൻ വേണ്ട'; പ്രേക്ഷക ശ്രദ്ധ നേടി ദി ചേഞ്ചസ്, ഇത് നടന്ന കഥ

പാരാഗ്ലൈഡിംഗ് ചെയ്യുന്നതിനിടയിലാണ് നാനി അനൗൺസ്‌മെന്റ് ഡേറ്റ് പങ്കുവെച്ചത്. ചിത്രത്തിനായി ഒട്ടനവധി റിസ്കുകൾ എടുത്തിട്ടുണ്ടെന്നത് ഇതിൽ വ്യക്തം. ഒരു കപ്പൽ യാത്രയ്ക്കിടെയാണ് മൃണാൾ അനൗൺസ്‌മെന്റ് ഡേറ്റ് പങ്കുവെച്ചത്. 'ഒഴുകുന്ന കടലിനെ പോലെ..സ്നേഹം ഞങ്ങളിലേക്ക് എത്തുന്നു' എന്ന ക്യാപ്‌ഷനോടെയാണ് മൃണാൾ വീഡിയോ പങ്കുവെച്ചത്.

ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ - പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ഇ വി വി സതീഷ്, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News