2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദസറ. നാനിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ദസറ. ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച് ശ്രീകാന്ത് ഒഡെലയുടെ സംവിധാനത്തിൽ #നാനി 33 ഒരുങ്ങുകയാണ്.
ദസറയിലൂടെ ശ്രീകാന്ത് ഒഡെല മികച്ച തുടക്കമാണ് നടത്തിയത്. ബോക്സ് ഓഫീസ് കളക്ഷനുപരി ക്രിട്ടിക്കൽ അഭിപ്രായങ്ങളും ദസറ നേടി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ശ്രീകാന്ത് ഒഡെല പ്രശംസിക്കപ്പെട്ടിരുന്നു. നാനിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്. വയലന്റ് അന്നൗൺസ്മെന്റ് പോസ്റ്ററാണ് പുറത്ത് വന്നത്.
ALSO READ: അദിവി ശേഷിനൊപ്പം ബനിത സന്ധു ! 'ജി2'വിന്റെ അടുത്ത ഷെഡ്യൂൾ ഗുജറാത്തിലെ ഭുജിൽ...
കൂറ്റൻ താടിയും മീശ പിരിച്ചും നാനിയെ പോസ്റ്ററിൽ കാണാം. സ്റ്റൈലായി സിഗരറ്റ് വലിക്കുന്നതും പോസ്റ്ററിൽ കാണാം. ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രത്യേക ജോണറിൽ ഒതുങ്ങാതെ വ്യക്തമായി പല സബ്ജക്ടുകൾ തിരഞ്ഞെടുക്കുകയാണ്. ശ്രീകാന്ത് ഒഡെലയുമായി വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് നാനി. 2025 വേനൽക്കാലത്ത് ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.