I am Katalan: നസ്‌ലെൻ നായകനായെത്തുന്ന 'ഐ ആം കാതലൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔട്ട്

I Am Kathalan first look poster out: തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം  ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സിനിമയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 05:44 PM IST
  • ചിത്രത്തിൽ നായികയായി എത്തുന്നത് അനിഷ്‌മയാണ്.
  • ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.
I am Katalan: നസ്‌ലെൻ നായകനായെത്തുന്ന 'ഐ ആം കാതലൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔട്ട്

മലയാളികളുടെ പ്രിയതാരം നസ്‌ലെൻ നായകനായെത്തുന്ന 'ഐ ആം കാതലൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം  ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് ഐ ആം കാതലൻ. ചിത്രത്തിൽ നായികയായി എത്തുന്നത് അനിഷ്‌മയാണ്. സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ്.

ALSO READ: 50 കോടിയും കഴിഞ്ഞു... വിജയയാത്ര തുടർന്ന് 'കണ്ണൂർ സ്‌ക്വാഡ്' 

ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാവ് ടിനു തോമസാണ്. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്. സ്‌ക്രിപ്റ്റ് -  സജിൻ ചെറുകയിൽ, ഛായാഗ്രഹണം - ശരൻ വേലായുധൻ, എഡിറ്റർ - ആകാശ് ജോസഫ് വർഗീസ്, മ്യുസിക്ക് - സിദ്ധാർത്ഥ പ്രദീപ്, ആർട്ട് - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, ലിറിക്‌സ് - സുഹൈൽ കോയ, പ്രൊഡക്ഷൻ കൻട്രോളർ - മനോജ് പൂങ്കുന്നം, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News