Neeraj Madhav : നീരജ് മാധവിന്റെ ആദ്യ ബോളിവുഡ് സിനിമ എത്തുന്നു; നായകൻ ആയുഷ്മാന്‍ ഖുറാന

ചിത്രത്തിൽ അവസരം ലഭിച്ചതിന് സന്തോഷം ഉണ്ടെന്നും നീരജ് മാധവ് പറഞ്ഞു.'

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 02:40 PM IST
  • ആയുഷ്മാൻ ഖുറാന നായകനാകുന്ന ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിലാണ് നീരജ് മാധവ് അഭിനയിക്കുന്നത്.
  • ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നീരജ് മാധവ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്.
  • ചിത്രത്തിൽ അവസരം ലഭിച്ചതിന് സന്തോഷം ഉണ്ടെന്നും നീരജ് മാധവ് പറഞ്ഞു.'
Neeraj Madhav : നീരജ് മാധവിന്റെ ആദ്യ ബോളിവുഡ് സിനിമ എത്തുന്നു; നായകൻ ആയുഷ്മാന്‍ ഖുറാന

നീരജ് മാധവിന്റെ ആദ്യ ബോളിവുഡ് സിനിമയുടെ ഷൂട്ടി. ആയുഷ്മാൻ ഖുറാന നായകനാകുന്ന ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിലാണ് നീരജ് മാധവ് അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നീരജ് മാധവ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്. ചിത്രത്തിൽ അവസരം ലഭിച്ചതിന് സന്തോഷം ഉണ്ടെന്നും നീരജ് മാധവ് പറഞ്ഞു.

നീരജ് മാധവിന്റെ കുറിപ്പ്

എനിക്ക് ഈ പിറന്നാളിന് സന്തോഷം തരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് ഞാൻ ഇപ്പോൾ പങ്ക് വെക്കുന്നത്. എന്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിന്റെ ചിത്രീകരണം പൂർത്തിയായി.  ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ആന്‍ ആക്ഷന്‍ ഹീറോയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം ഉണ്ട്. ഇത് എനിക്ക് വളരെ നവ്യമായ ഒരു അനുഭവം ആയിരുന്നു. ഈ അവസാനം എനിക്ക് നൽകിയതിന് സംവിധായകന്‍ അനിരുദ്ധ് അയ്യർക്കും ഞാൻ നന്ദി പറയുന്നു.

ALSO READ: ചുവന്ന സ്പ്ലെൻഡറിൽ പ്രേക്ഷക മനസ്സുകളിലേക്ക് 'സുധി' വന്നിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷം; ആഘോഷങ്ങളുമായി കുഞ്ചാക്കോ ബോബൻ

ചിത്രം 2022 ൽ തന്നെ റീലീസ് ചെയ്യുമെന്ന് ആയുഷ്മാൻ ഖുറാന അറിയിച്ചിരുന്നു. അനിരുദ്ധ് അയ്യർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് യാദവാണ്. ചിത്രത്തിൽ വളരെ ശ്രദ്ധേയമായ കഥാപാത്രമായി ആണ് നീരജ് മാധവ് എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ആനന്ദ് എൽ റായിയും, ഭൂഷൺ കുമാറും സംയുക്തമായി ആണ്. 

നീരജ് മാധവിന്റെ ആദ്യ ഹിന്ദി ഫീച്ചർ ചിത്രമാണിത്. ഇതിന് മുമ്പ് നീരജ് 2 ഹിന്ദി സീരീസുകളിൽ അഭിനയിച്ചിരുന്നു. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഫാമിലി മാനിൽ വളരെ ശ്രദ്ധേയമായ  ഒരു കഥാപാത്രമായി താരം എത്തിയിരുന്നു. കൂടാതെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഫീല്‍സ് ലൈക്ക് ഇഷ്‌കിലും നീരജ് മാധവ് പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News