കൃഷ്ണ ഭക്തിയില്‍ മതിമറന്നാടി നീതാ അംബാനി!!

വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ വിശേഷങ്ങൾ തീരുന്നില്ല...

Last Updated : Mar 11, 2019, 11:22 AM IST
കൃഷ്ണ ഭക്തിയില്‍ മതിമറന്നാടി നീതാ അംബാനി!!

മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ വിശേഷങ്ങൾ തീരുന്നില്ല...

റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ‌ ശ്ലോകാ മേത്തയെ ആകാശ് അംബാനി  ജീവിതസഖിയാക്കിയപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് അമ്മ നീതാ അംബാനിയായിരുന്നു. 

ആകാശ് അംബാനിയുടേയും ശ്ലോകാ മേത്തയുടേയും വിവാഹഘോഷത്തിന്‍റെ ഭാഗമായി നടത്തിയ സംഗീത നിശയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലയില്‍ നടന്ന സംഗീതനിശയില്‍ ഗായകരായ ഫാല്‍ഗുനി പതക്കും തുഷാര്‍ ത്രിവേദിയും പാടി തകര്‍ത്തപ്പോള്‍ നൃത്തചുവടുകളുമായി അംബാനി കുടുംബവും ഒത്തുചേര്‍ന്നു. 

എന്നാല്‍ ചടങ്ങിലെ ഏറ്റവും ആകര്‍ഷണം മറ്റൊന്നുമായിരുന്നില്ല... നീതാ അംബാനിയുടെ നൃത്തംതന്നെ!!

ആഡംബരത്തിന്‍റെ പര്യായമായ വിവാഹാഘോഷത്തിന്‍റെ ഭാഗമായി നടന്ന സംഗീത നിശയില്‍ കൃഷണ ഭക്തിയില്‍ മതിമറന്നായിരുന്നു അമ്മ നീതാ അംബാനിയുടെ നൃത്തം!!

" അച്യുതം കേശവം കൃഷണ ദാമോദരം രാമ നാരായണം ജനകീ വല്ലഭം..." കൃഷണ സ്തുതിയ്ക്കൊപ്പം  ഭക്തിയില്‍ മുങ്ങിയായിരുന്നു നീതാ അംബാനിയുടെ നൃത്ത ചുവടുകള്‍...  

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി ഒരുക്കിയ ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു നീതാ അംബാനിയുടെ വേഷം. ഒപ്പം പകിട്ടാര്‍ന്ന കടും നിറത്തിലുള്ള വജ്രാഭരണങ്ങള്‍ അണിഞ്ഞ് അതീവ സുന്ദരിയായായിരുന്നു അവര്‍ വേദിയുടെ നിറ സാന്നിധ്യമായത്....

 

 

 

Trending News