Oru Sarkar Ulpannam: റിലീസിന് ഒരു ദിവസം, ഒരു സർക്കാർ ഉത്പന്നം തിരക്കഥാകൃത്ത് അന്തരിച്ചു

Oru Sarkar Ulpannam Movie: ഒരു ഭാരത് സർക്കാർ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ടിരുന്ന പേര് എന്നാൽ പിന്നീട് സെൻസർ ബോർഡിൻറെ നിർദ്ദേശ പ്രകാരം ചിത്രത്തിൻറെ പേര്  ഒരു സർക്കാർ ഉത്പന്നം എന്നാക്കി

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 12:01 PM IST
  • ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം
  • ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് നിസാമിൻറെ വിയോഗം
  • സെൻസർ ബോർഡിൻറെ നിർദ്ദേശ പ്രകാരം ചിത്രത്തിൻറെ പേര് ഒരു സർക്കാർ ഉത്പന്നം എന്നാക്കി ചുരുക്കിയിരുന്നു
Oru Sarkar Ulpannam: റിലീസിന് ഒരു ദിവസം, ഒരു സർക്കാർ ഉത്പന്നം തിരക്കഥാകൃത്ത് അന്തരിച്ചു

കൊച്ചി: പേര് കൊണ്ട് വിവാദമായ ഒരു സർക്കാർ ഉത്പന്നം എന്ന റിലീസ് കാത്തിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥാകൃത്ത് നിസാം റാവുത്തർ(49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ചിത്രം റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് നിസാറിൻറെ വിയോഗം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം.

ഒരു ഭാരത് സർക്കാർ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ടിരുന്ന പേര് എന്നാൽ പിന്നീട് സെൻസർ ബോർഡിൻറെ നിർദ്ദേശ പ്രകാരം ചിത്രത്തിൻറെ പേര്  ഒരു സർക്കാർ ഉത്പന്നം എന്നാക്കി ചുരുക്കി. ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്ന് ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സുബീഷ് സുധി, ഷെല്ലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ ഛായാഗ്രഹണം അൻസാർ ഷാ ആണ്.

ക്രിയേറ്റീവ് ഡയറക്ടർ  രഘുനാഥ്‌ വർമ്മ . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ  ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ&  മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News