Oscars 2023 : ആരാണ് ജിമ്മി കിമ്മെൽ? മൂന്നാം തവണയും ഓസ്കാർ ചടങ്ങിന്റെ അവതാരകനായി അമേരിക്കൻ കൊമേഡിയൻ

Oscars 2023 Host : നിരവധി അമേരിക്കൻ കോമഡി ടെലിവിഷൻ ഷോകളുടെ അവതാരകനും നിർമാതാവുമാണ് ജിമ്മി കിമ്മെൽ

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 07:38 PM IST
  • ഇത് മൂന്നാം തവണയാണ് ജിമ്മി കിമ്മെൽ അക്കാദമി അവാർഡിന്റെ അവതാരകനാകുന്നത്
  • അമേരിക്കൻ ടെലിവിഷൻ കൊമേഡിയനാണ് ജിമ്മി കിമ്മെൽ
  • ഇന്ത്യൻ സമയം അതിരാവിലെ 5.30നാണ് പുരസ്കാരദാന ചടങ്ങ് ആരംഭിക്കുന്നത്
Oscars 2023 : ആരാണ് ജിമ്മി കിമ്മെൽ? മൂന്നാം തവണയും ഓസ്കാർ ചടങ്ങിന്റെ അവതാരകനായി അമേരിക്കൻ കൊമേഡിയൻ

ഇന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷിയോടെയാണ് ഇത്തവണത്തെ ഓസ്കാർ പുരസ്കാരദാന ചടങ്ങിനായി കാത്തിരിക്കുന്നത്. ഗ്രാമി അവാർഡ് നേടിയ തെലുങ്ക് ചിത്രം ആർആർആറിലെ നാട്ടു നാട്ടു ഗാനം ഓസ്കാർ അന്തിമ പട്ടികയിൽ ഇടം നേടിട്ടുണ്ട്. ഇന്ത്യൻ സമയം അതിരാവിലെ 5.30നാണ് അവാർഡുദാന ചടങ്ങ് അരംഭിക്കുന്നത്. അമേരിക്കൻ കൊമേഡിയനും ടെലിവിഷൻ അവതാരകനുമായ ജിമ്മി കിമ്മെലാണ് ഓസ്കാർ 2023ന്റെ അവതാരകൻ. ഇത് മൂന്നാം തവണയാണ് ജിമ്മി കിമ്മെൽ അക്കാദമി അവാർഡ് ദാന ചടങ്ങിന്റെ അവതാരകനായി എത്തുന്നത്. നേരത്തെ 2017, 2018 വർഷങ്ങളിലെ ഓസ്കാർ വേദിയെ നിയന്ത്രിച്ചിരുന്നത് ഈ അമേരിക്കൻ സ്റ്റേജ് കൊമേഡിയനായിരുന്നു.

അമേരിക്കൻ കോമഡി ഷോകളുടെയാണ് ജിമ്മി കിമ്മെൽ പ്രമുഖനായത്. എബിസി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ജിമ്മി കിമ്മെൽ ലൈവ് എന്ന ഷോയുടെ പ്രധാന ഹോസ്റ്റായിരുന്നു. കോമഡി സെൻട്രൽ എന്ന ചാനലിലെ പരിപാടികളായിരുന്ന ദി മാൻ ഷോ, വിൻ ബെൻ സ്റ്റെയിൻസ് മണി എന്നീ ഷോകളുടെ സഹഅവതാരകനായിരന്നു ജിമ്മി കിമ്മെൽ. ക്രാങ്ക് യാങ്കേഴ്സ്, സ്പോർട്സ് ഷോ വിത്ത് നോം മക്ഡൊണാൾഡ്, ദി ആൻഡി മിലോണകിസ് ഷോ എന്നീ പരിപാടികളുടെ നിർമാതാവും കൂടിയായിരുന്നു ജിമ്മി കിമ്മെൽ.

ALSO READ : Oscar Awards : ഓസ്കാർ അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യക്കാർ ആരൊക്കെ?

കഴിഞ്ഞ വർഷത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിനിടെയാണ് അവതാരകനായിരുന്ന ക്രിസ് റോക്കിനെ നടൻ വിൽ സ്മിത്ത് വേദിയിൽ കയറി തല്ലിയത് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. ഭാര്യ ജാഡ വിൽ സ്മിത്തിനെ ഓസ്കാർ പുരസ്കാരദാന ചടങ്ങിന്റെ അവതാരകൻ പരിഹസിച്ചതായിരുന്നു ഹോളിവുഡ് താരത്തെ ചൊടുപ്പിച്ചത്. വേദിയിൽ കയറി ക്രിസ് റോക്കിന്റെ മുഖത്ത് അടിച്ചതിന് ശേഷം "എന്റെ ഭാര്യയുടെ പേര് നിന്റെ വൃത്തികെട്ട വായിൽ നിന്നും പുറത്ത് വരരുത്" വിൽ സ്മിത്ത് ആക്രോശിക്കുകയും ചെയ്തിരുന്നു.

അതേസമയം തന്നെ ആരെയും തല്ലാൻ അനുവദിക്കില്ലയെന്നാണ് ഓസ്കാർ 2023ന്റെ അവതാരകനായ ജിമ്മി കിമ്മെൽ പറയുന്നത്. സ്റ്റേജിൽ ആരെങ്കിലും തന്നെ തല്ലാൻ വന്നാൽ അവരെ തിരിച്ച് തല്ലി ഓടിക്കും. അഥവാ ഇപ്പോൾ റോക്കിനെ പോലെ ഒരാൾ വന്നാൽ താൻ ഓടുമെന്നാണ് ജിമ്മി കിമ്മെൽ ഒരു ഹോളിവുഡ് മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആർആർആറിന്റെ നാട്ടു നാട്ടു ഗാനത്തിന് പുറമെ ഇന്ത്യയിൽ നിന്നും ഓൾ ദാറ്റ് ബ്രീത്ത്സ്, എലിഫന്റ് വിസ്പെറെറസ് എന്നീ ഡോക്യുമെന്ററികൾക്കും ഓസ്കാർ നാമനിർദേശം ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News