അല്‍ഫോണ്‍സിന്റെ വേറിട്ട ഗാനത്തിനോടൊപ്പം ഷൈന്‍ ടോം ചാക്കോയുടെ തല്ലും; പന്ത്രണ്ടിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

ബി.കെ.ഹരിനാരായണൻ, ജോ പോൾ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 08:59 PM IST
  • ജൂൺ പത്തിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്
  • ഷൈന്‍ ടോം ചാക്കോ, വിനായകന്‍, ദേവ് മോഹൻ, ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
  • സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്
അല്‍ഫോണ്‍സിന്റെ വേറിട്ട ഗാനത്തിനോടൊപ്പം ഷൈന്‍ ടോം ചാക്കോയുടെ തല്ലും; പന്ത്രണ്ടിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പന്ത്രണ്ടിലെ പടകൾ ഉണരേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. അൽഫോൻസ് ജോസഫ് ​സം​ഗീതം നൽകിയിരിക്കുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോണി മ്യൂസിക്കാണ് പുറത്തിറക്കിയിരിക്കുന്നത്. ബി.കെ.ഹരിനാരായണൻ, ജോ പോൾ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

ജൂൺ പത്തിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, വിനായകന്‍, ദേവ് മോഹൻ, ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: Pappan Trailer : ഭ്രാന്തനായ കൊലപാതകിയെ തേടി സുരേഷ് ഗോപി; പാപ്പന്റെ ട്രെയിലറെത്തി

സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്- മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് ചന്ദ്ര, മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ, പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, പിആർഒ- ആതിര ദിൽജിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News