ഗോവ ചലച്ചിത്രമേളയില്‍ തിളങ്ങി മലയാളം; മികച്ച നടി പാര്‍വതി

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് പുരസ്കാരത്തിളക്കം സമ്മാനിച്ച് പാര്‍വതി. മികച്ച നടിക്കുള്ള പുരസ്കാരത്തിന് പാര്‍വതിയെ തെരഞ്ഞെടുത്തു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്കാരം. 

Last Updated : Nov 28, 2017, 06:17 PM IST
ഗോവ ചലച്ചിത്രമേളയില്‍ തിളങ്ങി മലയാളം; മികച്ച നടി പാര്‍വതി

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് പുരസ്കാരത്തിളക്കം സമ്മാനിച്ച് പാര്‍വതി. മികച്ച നടിക്കുള്ള പുരസ്കാരത്തിന് പാര്‍വതിയെ തെരഞ്ഞെടുത്തു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്കാരം. 

ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ പാര്‍വതി പുരസ്കാരം ഏറ്റുവാങ്ങി. ഇതാദ്യമായാണ് മേളയിലെ മികച്ച അഭിനേതാവിനുള്ള പുരസ്കാരം ഒരു മലയാളി താരം നേടുന്നത്. മേളയിലെ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക മലയാളചിത്രമായിരുന്നു ടേക്ക് ഓഫ്. 

ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്കാരത്തിന് ടേക്ക് ഓഫ് അര്‍ഹമായി.

 

 

Trending News