Aryan Khan: IPL താരലേലത്തില്‍ താരമായി ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍, പിതാവിന്‍റെ കാര്‍ബണ്‍ കോപ്പിയെന്ന് ആരാധകര്‍

ഉത്തവണത്തെ IPL താരലേലത്തില്‍  താരങ്ങള്‍ക്കൊപ്പം താരമായി താരപുത്രനും....   IPL താരലേലത്തില്‍ ആരാധകരുടെ  ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ് നേടിയിരിയ്ക്കുകയാണ്  കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സ്​ ടീമിനെ പ്രതിനിധീകരിച്ച്‌​  താരലേലത്തില്‍ പ​ങ്കെടുത്ത ആര്യന്‍ ഖാന്‍.

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 11:52 PM IST
  • ഉത്തവണത്തെ IPL താരലേലത്തില്‍ താരങ്ങള്‍ക്കൊപ്പം താരമായി താരപുത്രനും....
  • IPL താരലേലത്തില്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ് നേടിയിരിയ്ക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സ്​ ടീമിനെ പ്രതിനിധീകരിച്ച്‌​ താരലേലത്തില്‍ പ​ങ്കെടുത്ത ആര്യന്‍ ഖാന്‍.
 Aryan Khan: IPL താരലേലത്തില്‍  താരമായി ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍, പിതാവിന്‍റെ കാര്‍ബണ്‍ കോപ്പിയെന്ന് ആരാധകര്‍

Chennai: ഉത്തവണത്തെ IPL താരലേലത്തില്‍  താരങ്ങള്‍ക്കൊപ്പം താരമായി താരപുത്രനും....   IPL താരലേലത്തില്‍ ആരാധകരുടെ  ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ് നേടിയിരിയ്ക്കുകയാണ്  കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സ്​ ടീമിനെ പ്രതിനിധീകരിച്ച്‌​  താരലേലത്തില്‍ പ​ങ്കെടുത്ത ആര്യന്‍ ഖാന്‍.

പിതാവ്​ ഷാരൂഖ്​ ഖാനുമായുള്ള  (Shah Rukh Khan) സാമ്യം ഇതിനോടകം സോഷ്യല്‍ മീഡിയയിലും ബോളിവുഡിലും ചര്‍ച്ചാവിഷയമാണ്. പിതാവിനെ  മുറിച്ചുവെച്ചതുപോലെയാണ്​ ആര്യന്‍ ഖാനെന്നാണ്  (Aryan Khan) ആളുകള്‍ പറയുന്നത്. അതിനു കാരണവുമുണ്ട്, നടപ്പിലും   എടുപ്പിലും  ഭാവത്തിലുമെല്ലാം 'ബോളിവുഡിന്‍റെ ബാദ്​ഷായുമായി അത്രമേല്‍ സാദൃശ്യമുണ്ട്​ ആര്യന്​ 

എന്നാല്‍, കഴിഞ്ഞ ദിവസം IPL താര​ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സ്​  (Kolkata Knight Riders)  ടീമിനെ പ്രതിനിധീകരിച്ച്‌​ ആര്യന്‍ എത്തിയപ്പോള്‍  ആളുകളുടെ ഇഷ്​ടവും അതിശയവുമൊക്കെ അതിന്‍റെ പാരമ്യത്തിലായിരുന്നു. കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സ്​  ടീം ഉടമകളിലൊരാളായ ഷാരൂഖിന്​ പ​ങ്കെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്  മകന്‍ ആര്യന്‍ ലേലത്തിനെത്തിയത്. ഇതാദ്യമായാണ്​ ഇത്തരമൊരു വേദിയില്‍ ആര്യന്‍ പ​ങ്കെടുക്കുന്നത്.

ട്വിറ്ററില്‍ ഷാരൂഖ്​ ആരാധകര്‍ ആര്യന്‍റെ ലേലവേദിയിലെ സാന്നിധ്യം ആഘോഷിച്ചപ്പോള്‍ ചര്‍ച്ചയായത്   പിതാവുമായുള്ള സാമ്യമായിരുന്നു.

IPLലേലത്തിനിടെ, തമിഴ്​നാടിന്‍റെ ബാറ്റ്​സ്​മാന്‍ ഷാരൂഖ്​ ഖാനെ പഞ്ചാബ്​ കിംഗ്സ്  ടീം ലേലത്തില്‍ സ്വന്തമാക്കിയപ്പോള്‍ പഞ്ചാബ്​ ടീം ഉടമയായ നടി പ്രീതി സിന്‍റ ആര്യനെ കളിയാക്കാനും സമയം ​കണ്ടെത്തി. പിന്‍നിരയില്‍ ഇരിക്കുകയായിരുന്ന ആര്യനോട്​ 'ഞങ്ങള്‍ക്ക്​ ഷാരൂഖിനെ കിട്ടി' എന്ന്​ പ്രീതി പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിറഞ്ഞ പുഞ്ചിരിയായിരുന്നു ഇതിനോട്​ ആര്യന്‍റെ പ്രതികരണം.

അതേസമയം, ബോളിവുഡില്‍ ആര്യന്‍ എന്ന്​ അവതരിക്കുമെന്നത്​ കാത്തുകാത്തിരിക്കുകയാണ്​ ആരാധകര്‍. 

Also read: IPL Auction 2021 : സച്ചിന്റെ മകൻ Arjun Tendulkar റെ സ്വന്തമാക്കി സച്ചിന്റെ ടീമായിരുന്നു Mumbai Indians

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News