Singer Manjari: ഗായിക മഞ്ജരി വിവാഹിതയാകുന്നു, ബാല്യകാല സുഹൃത്താണ് വരൻ

മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ച ബാല്യകാല സുഹൃത്തുക്കളാണ് മഞ്ജരിയും ജെറിനും. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയാണ് ജെറിന്‍. 

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 01:43 PM IST
  • മഞ്ജരിയുടെ ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍.
  • നാളെ (ജൂൺ 24) തിരുവനന്തപുരത്ത് വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക.
  • വിവാഹശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം നടത്തുക.
Singer Manjari: ഗായിക മഞ്ജരി വിവാഹിതയാകുന്നു, ബാല്യകാല സുഹൃത്താണ് വരൻ

ഗായിക മഞ്ജരി വിവാഹിതയാകുന്നു. മഞ്ജരിയുടെ ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. പത്തനംതിട്ട സ്വദേശിയാണ് ജെറിൻ. നാളെ (ജൂൺ 24) തിരുവനന്തപുരത്ത് വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ അടുത്ത കുടുംബാം​ഗങ്ങൾ മാത്രം പങ്കെടുക്കും. വിവാഹശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം നടത്തുക.

മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ച ബാല്യകാല സുഹൃത്തുക്കളാണ് മഞ്ജരിയും ജെറിനും. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയാണ് ജെറിന്‍. വിാവഹത്തിന് തയാറെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ മഞ്ജരി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മെഹന്ദിയിടുന്ന വീഡിയോ ആണ് പങ്കുവച്ചിട്ടുള്ളത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Manjari (@m_manjari)

Also Read: രൺബീർ കപൂറും സഞ്ജയ് ദത്തും നേർക്ക് നേർ; ഷംഷേര ടീസർ പുറത്ത്

നിരവധി ചിത്രങ്ങളിൽ ​ഗാനം ആലപിച്ചിണ്ട് മഞ്ജരി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ​ഗാനത്തിലൂടെയാണ് പിന്നണി​ഗായികയായി മഞ്ജരിയെത്തുന്നത്. ആൽബങ്ങളിലൂടെയും സം​ഗീത ലോകത്ത് സജീവമാണ് മഞ്ജരി.

‘Ntikkakkakkoru Premandaarnnu’ Movie : ഭാവനയുടെ തിരിച്ച് വരവ് ഒരുക്കുന്ന ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'; ഷൂട്ടിങ് ആരംഭിച്ചു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവനയെ മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! ന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷറഫുദ്ധീൻ നായകനാകുന്ന ചിത്രത്തിൻറെ പൂജ നടത്തിയത് കൊടുങ്ങലൂരാണ്. നിലവിൽ കൊടുങ്ങലൂരിൽ തന്നെയാണ് ചിത്രത്തിൻറെ ഷൂട്ടിങും പുരോഗമിക്കുന്നത്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്!.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മുമ്പ് പുറത്തുവിട്ടിരുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെ ഭാവനയും പോസ്റ്റർ പങ്കുവച്ചിരുന്നു. റെനീഷ് അബ്‍ദുൾഖാദറാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിന്റെ നി‍ർമ്മാണം. മലയാളത്തിൽ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്.

അതേസമയം ഭാവന കേന്ദ്ര കഥാപാത്രമായി എത്തിയ  ഹ്രസ്വ ചിത്രം ദ സര്‍വൈവൽ റിലീസ് ചെയ്തിരുന്നു. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷാണ് ചിത്രം സംവിധാനം ചെയ്തത്. സ്ത്രീപക്ഷ പ്രമേയത്തിലെത്തിയ ചിത്രമാണ് ദ സർവൈവൽ. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന ഭാവനെയാണ് ചിത്രത്തിൻറെ ടീസറിൽ പങ്ക് വെച്ചിരുന്നു. മൈക്രോ ചെക്കാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ എസ്.എൻ. രജീഷ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News