പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യ റായിയെ കണ്ട് ഞെട്ടി ആരാധകര്‍

ഐശ്വര്യയുടെ രാജ്ഞിയുടെ രൂപഭാവങ്ങളും മൂര്‍ച്ചയേറിയ നോട്ടവുമെല്ലാം കൊണ്ടും ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 06:15 PM IST
  • ചിത്രത്തിലെ ഐശ്വര്യ റായിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുകയാണ്
  • നന്ദിനിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ എത്തുന്നത്
  • വര്‍ഷങ്ങള്‍ക്കു ശേഷം ഐശ്വര്യ മടങ്ങിയെത്തുകയാണെന്ന് മണിരത്നം പറഞ്ഞു
പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യ റായിയെ കണ്ട് ഞെട്ടി ആരാധകര്‍

സെപ്തംബര്‍ 30ന് തിയേറ്ററുകളിലെത്തുന്ന മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിലേത്. ചിത്രത്തിലെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ക്യാരക്ടര്‍ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ ചിത്രത്തിലെ ഐശ്വര്യ റായിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുകയാണ്. രാജ്ഞിയുടെ രൂപഭാവങ്ങളും മൂര്‍ച്ചയേറിയ നോട്ടവുമെല്ലാം കൊണ്ടും ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നന്ദിനിയെന്ന  കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ എത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഐശ്വര്യ മടങ്ങിയെത്തുകയാണെന്ന് മണിരത്നം പറഞ്ഞു. 

ലൈകാ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് എത്തുന്നത്. ഐശ്വര്യ റായിയ്ക്ക് പുറമേ തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, വിക്രം, ജയം രവി, കാര്‍ത്തി തുടങ്ങിയവരാണ് പൊന്നിയിന്‍ സെല്‍വനിലെ പ്രധാന താരങ്ങള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News