ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ..; വൈറലായി പൂര്‍ണ്ണിമയുടെ കുറിപ്പ്

വിവാഹം കഴിഞ്ഞ് പതിനേഴു വര്‍ഷം തികയുന്ന വേളയില്‍ തന്‍റെ പ്രിയതമന് ഫെയ്സ് ബൂക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പാള്‍ വൈറലാകുന്നത്.   

Ajitha Kumari | Updated: Dec 13, 2019, 03:51 PM IST
ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ..; വൈറലായി പൂര്‍ണ്ണിമയുടെ കുറിപ്പ്
Courtesy: Facebook/Poornima Indrajith

ഇന്നലെയായിരുന്നു ഇന്ദ്രജിത്തിന്‍റെയും പൂര്‍ണിമയുടെയും വിവാഹവാര്‍ഷികം.

വിവാഹം കഴിഞ്ഞ് പതിനേഴു വര്‍ഷം തികയുന്ന വേളയില്‍ തന്‍റെ പ്രിയതമന് ഫെയ്സ് ബൂക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പാള്‍ വൈറലാകുന്നത്. 

ഇന്ദ്രജിത്തും പൂര്‍ണിമയും തങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മകളിലേക്ക് ആരാധകരെയും കൂട്ടിക്കൊണ്ടു പോകുന്ന തരത്തിലുള്ള ഒരു ചിത്രമായിരുന്നു പൂര്‍ണ്ണിമ പങ്കുവെച്ചത്. 

ഒപ്പം ഒരു കുറിപ്പും. ഞങ്ങളോരുമിച്ചുള്ള ആദ്യ ഫോട്ടോ എന്നും പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്ന സമയത്ത് ചിത്രം പകര്‍ത്തിയത് അമ്മയായ മല്ലിക സുകുമാരനായിരുന്നുവെന്നും അന്നു ഞങ്ങള്‍ പ്രണയബദ്ധരാണെന്ന കാര്യം അമ്മയ്ക്കറിയുമായിരുന്നോ എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു ഞങ്ങളുടെ എന്നൊക്കെ കുറിച്ചുണ്ടായിരുന്നു.

പൂര്‍ണ്ണിമയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: