Poovan Movie : 'ഈ കോഴി ഡെയ്ഞ്ചറാണ്'; ചിരിപ്പിച്ച് ത്രില്ലടിപ്പിക്കാൻ പൂവൻ എത്തുന്നു; ട്രെയിലർ

Poovan Movie Trailer ഒരു പൂവൻ കോഴിയും അതിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് പൂവൻ സിനിമ എന്ന തോന്നിപ്പിക്കുവിധമാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 07:07 PM IST
  • ചിത്രം ജനുവരി 20ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്യുന്നത്.
  • ഒരു പൂവൻ കോഴിയും അതിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ ഉണ്ടാകുകയെന്ന് ട്രെയിലറിൽ സൂചിപ്പിക്കുന്നത്.
Poovan Movie : 'ഈ കോഴി ഡെയ്ഞ്ചറാണ്'; ചിരിപ്പിച്ച് ത്രില്ലടിപ്പിക്കാൻ പൂവൻ എത്തുന്നു; ട്രെയിലർ

കൊച്ചി : ആന്റണി വർഗീസ് (പെപ്പെ) കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പൂവന്റെ ട്രെയിലർ പുറത്ത് വിട്ടു. നാട്ടിൻപുറം പശ്ചാത്തലത്തിൽ കോമഡിക്കൊപ്പം ത്രില്ലർ ചേർത്ത് ഒരുക്കിയ ചിത്രമാണെന്ന് തോന്നിപ്പിക്കുവിധമാണ് അണിയറപ്രവർത്തകർ പുവന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 20ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്യുന്നത്.  

ഒരു പൂവൻ കോഴിയും അതിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ ഉണ്ടാകുകയെന്ന് ട്രെയിലറിൽ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ചന്തക്കാരിയെന്ന ​ഗാനം നേരത്തെ  പുറത്തുവിട്ടിരുന്നു. വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മിഥുൻ മുകുന്ദനാണ് ആണ് സം​ഗീതം ഒരുക്കിയിട്ടുള്ളത്.

ALSO READ : Ennalum Ente Aliya Review : ചിരിപ്പിച്ച് കൊല്ലുമോ എൻറെ അളിയാ! 'എന്നാലും ന്റെളിയാ' റിവ്യൂ

ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റർ ആകാശ് ജോസഫ് വർ​ഗീസ്. ആർട്ട് ഡയറക്ടർ സാബു മോഹൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂവൻ.

ആന്റണി വർഗീസിന് പുറമെ ചിത്രത്തിന്റെ സംവിധായകനായി വിനീത് വാസുദേവൻ, സജിൻ ചെറുകായിൽ, വിനീത് വിശ്വം, വരുൺ ധാര, ഗിരീഷ് എഡി, അനിഷ്മാ അനിൽകുമാർ, അഖില ഭാർഗവൻ, റിങ്കു റൺധീർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News