പ്രഭാസ് വിവാഹിതനാകുന്നു; വധു?

എന്നാല്‍, ഈ വാര്‍ത്തകളോട് പ്രഭാസും അനുഷ്കയും  പ്രതികരിച്ചിരുന്നില്ല.

Last Updated : Aug 5, 2019, 06:02 PM IST
 പ്രഭാസ് വിവാഹിതനാകുന്നു; വധു?

ന്ത്യൻ സിനിമയിലെ 'ബാഹുബലി' എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ സുപ്പര്‍ താരം പ്രഭാസിന് വിവാഹം. 

പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സഹോ'യുടെ റിലീസ് ശേഷമാകും വിവാഹ നിശ്ചയം. ഈ മാസം 30നാണ് സഹോയുടെ റിലീസ്. അമേരിക്കന്‍ ബിസിനസുകാരന്‍റെ മകളുമായാണ് പ്രഭാസിന്‍റെ വിവാഹം നടക്കാനിരിക്കുന്നത്. 

പ്രഭാസിന്‍റെ സഹോദരിയാണ് വിവാഹ വാർത്ത സ്ഥിരീകരിച്ചത്. വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന പ്രഭാസ് വളരെ സ്നേഹമുള്ള വ്യക്തിയാണെന്ന് സഹോദരി പറയുന്നു. 

പ്രഭാസിന്റെ വിവാഹത്തിനായി കുടുംബം കാത്തിരിക്കുന്നുവെന്നും ഒരു ഫിലിം മാഗസിന് നൽകിയ അഭിമുഖത്തിൽ സഹോദരി വ്യക്തമാക്കി. 

ബാഹുബലിയില്‍ സഹ താരമായിരുന്ന അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഇരുവും വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാല്‍, ഈ വാര്‍ത്തകളോട് പ്രഭാസും അനുഷ്കയും  പ്രതികരിച്ചിരുന്നില്ല. റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ബിഗ് ബജറ്റ് ചിത്രമാണ് സാഹോ സംവിധാനം ചെയ്തിരിക്കുന്നത്. 

ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള ചലച്ചിത്ര താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച ചിത്രമാണ് സാഹോ.

Trending News