Premalu Movie Gross Collection : റിലീസായതിന് പിന്നാലെ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെടുത്ത മലയാളം റൊമാന്റിക് കോമഡി ചിത്രം പ്രേമലുവിന് ബോക്സ് മികച്ച കളക്ഷൻ. ആദ്യ ദിനം ഒരു കോടിയിൽ താഴെ മാത്രമായിരുന്നു ഇനിഷ്യൽ കളക്ഷൻ വാരാന്ത്യത്തിലേക്കെത്തിയപ്പോൾ രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നേടിയെടുത്തത് അഞ്ച് കോടിയിൽ അധികമാണ്. ചിത്രം ഇറങ്ങിയ ആദ്യ വാരന്ത്യത്തിൽ പ്രേമലു നേടിയിരിക്കുന്നത് 5.71 കോടി രൂപയാണ് കേരളത്തിൽ നിന്നും ഗ്രോസ് കളക്ഷൻ. സൂപ്പർ സ്റ്റാറുകൾ ഇല്ലാത്ത ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണിത്.
ആദ്യ ദിനം പ്രേമലുവിന് തിയറ്ററുകളിൽ നിന്നും ലഭിച്ചത് 97 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ ചിത്രം മികച്ച അഭിപ്രായം നേടിയെടുത്തതോടെ പ്രേമലു ബോക്സ്ഓഫീസിന്റെ രണ്ടാം കോടി കിലുക്കമായിരുന്നു. രണ്ടാം ദിനം ശനിയാഴ്ച രണ്ട് കോടിയായിരുന്നു പ്രേമലുവിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ശേഷം ഇന്നലെ ഞായറാഴ്ച അത് 2.75 കോടി ആയി ഉയർന്നു. കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചതോടെ പ്രേമലു കൂടുതൽ തീയറ്ററുകളിലേക്ക് എത്തിക്കുകയാണ് അണിയറപ്രവർത്തകർ.
കേരളത്തിന്റെ പുറത്തും ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഗൾഫിൽ കൂടുതൽ ഷോ ആരംഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇയിൽ ഏകദേശം മൂന്ന് കോടിയോളം ചിത്രം നേടിയതായിട്ടാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനയാണ്. വടക്കെ അമേരിക്കൻ രാജ്യങ്ങളിൽ ചിത്രം നേടിയിരിക്കുന്നത് ഏകദേശം 50 ലക്ഷം രൂപയുടെ കളക്ഷൻ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകളുടെ സംവിധായകൻ ഗിരീഷ് എഡിയുടെ മൂന്നാമത്തെ ചിത്രമാണ് പ്രേമലു. ഇതോടെ ഗിരീഷ് ഹാട്രിക് ജയം സ്വന്തമാക്കി.
നസ്ലെൻ, മമിത ബൈജു ജോഡികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ കഥ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.
ചിത്രത്തിന്‍റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.ഒരുപിടി ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഒരുക്കി ഒരു മികച്ച റൊമാന്റിക് കോമഡിയാണ് ചിത്രം.
ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമായതിനാൽ തന്നെ ഇതിൽ മിനിമം ഗ്യാരൻറി ഉറപ്പായിരുന്നു. ചിത്രത്തിൻറെ കഥയും നർമ്മത്തിൽ ചാലിച്ച രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തി. എല്ലാ പ്രായത്തിലുള്ളവരെയും ഒരു പോലെ ചിരിപ്പിച്ചാണ് പ്രേമലു തീയ്യേറ്ററിൽ മുന്നേറുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ