'ജിം ബോഡി വിത്ത് നോ താടി', പൃഥ്വിയുടെ പുതിയ ലുക്ക് വൈറൽ

സിനിമയോടുള്ള ഡെഡിക്കേഷൻ്റെ പൃഥ്വിരാജ് വേറെ ലെവലാണ്. അത് അഭിനയത്തിൻ്റെ കാര്യത്തിലായാലും അതിനായി തന്റെ ശരീരത്തിൽ വരുന്ന മാറ്റങ്ങളുടെ കാര്യത്തിലായാലും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും വൈറലായിരിക്കുന്നത് പൃഥ്വിയുടെ പുതിയ ലുക്ക് തന്നെയാണ്.

Last Updated : Jun 12, 2020, 03:04 PM IST
'ജിം ബോഡി വിത്ത് നോ താടി', പൃഥ്വിയുടെ പുതിയ ലുക്ക് വൈറൽ

സിനിമയോടുള്ള ഡെഡിക്കേഷൻ്റെ പൃഥ്വിരാജ് വേറെ ലെവലാണ്. അത് അഭിനയത്തിൻ്റെ കാര്യത്തിലായാലും അതിനായി തന്റെ ശരീരത്തിൽ വരുന്ന മാറ്റങ്ങളുടെ കാര്യത്തിലായാലും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും വൈറലായിരിക്കുന്നത് പൃഥ്വിയുടെ പുതിയ ലുക്ക് തന്നെയാണ്.

ആടുജീവിതത്തിന്റെ ഷൂട്ടിനായി 30 കിലോ കുറച്ച്, നീട്ടിയ താടിയും മുടിയുമായി പൃഥ്വി(Prithviraj Sukumaran)യെ കണ്ടപ്പോൾ സത്യത്തിൽ എല്ലാവരും അതിശയിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് താരം തിരിച്ചെത്തിയപ്പോഴും ആ ലുക്ക് കൂട്ടിനുണ്ടായിരുന്നു. എന്നാൽ ഇന്നലെ പുള്ളി തൻ്റെ താടിയും മുടിയും നൈസ് ആയങ്ങു വെട്ടി. ആ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

 
 
 
 

 
 
 
 
 
 
 
 
 

Gym body with no Thaadi! Finally! #ThaadikaranIsChikna#GuessWhoShavedAfterMonths

A post shared by Prithviraj Sukumaran (@therealprithvi) on

ഇതോടെ പൃഥ്വിയുടെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. "ജിം ബോഡി വിത്ത് നോ താടി" എന്നാണ് കക്ഷി ചിത്രത്തിന് നൽകിയിരിക്കുന്ന കാപ്ഷൻ. ഇപ്പോൾ കണ്ടാൽ പുതിയ മുഖത്തിലെ ലുക്ക് പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ താടി കളയേണ്ടിയിരുന്നില്ല എന്ന് മറ്റ് ചിലർ.

Also Read: പൃഥ്വിരാജിൻ്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ഗോവിന്ദ് പത്മസൂര്യ, സിജു വിൽസൺ എന്നിവർ താടി വളർത്തിയ ചിത്രം പങ്കുവച്ചപ്പോൾ പൃഥ്വിരാജിനെ പോലെ തന്നെയുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റ്. എന്തൊക്കെയായാലും ജിം ബോഡിയും നോ താടിയുമായി പൃഥ്വി ഹാപ്പിയാണ്.

Trending News