പൃഥ്വിരാജിൻ്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

 ഫലം നെഗറ്റീവ് ആണെന്നും, ക്വാറന്‍റീൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുമെന്നും താരം തൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

Last Updated : Jun 3, 2020, 11:41 AM IST
പൃഥ്വിരാജിൻ്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ബ്ലസി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആടുജീവിതത്തിൻ്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലായിരുന്ന  പൃഥ്വിരാജിന് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. കേരളത്തിലെത്തിയ പൃഥ്വിരാജ് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. ജോർദാനിൽ നിന്ന് വന്നതിനാലാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഫലം നെഗറ്റീവ് ആണെന്നും, ക്വാറന്‍റീൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുമെന്നും താരം തൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. 

Did a COVID-19 test and the results are negative. Will still be completing quarantine before returning home. Stay safe and take care all 

Posted by Prithviraj Sukumaran on Tuesday, June 2, 2020

ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി 51 പേരടങ്ങുന്ന സംഘമാണ് ജോർദാനിലേക്ക് പോയിരുന്നത്. രണ്ട് മാസത്തിലേറെയായി സംഘം ഇവിടെത്തന്നെയായിരുന്നു. ഇടയ്ക്ക് കൊറോണ കാരണം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും വീണ്ടും ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.

Also Read: ഓൺലൈൻ പഠനത്തിന് പിന്തുണയുമായി ടൊവീനോ തോമസ്

തുടർന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് സംഘം കേരളത്തിൽ തിരിച്ചെത്തിയത്. ഫോർട്ട് കൊച്ചിയിലയിലാണ് പൃഥ്വി ക്വാറന്‍റീനിൽ കഴിയുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഇതിൽ പൃഥ്വിരാജിൻ്റെ മേക്കോവർ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നാട്ടിലെത്തിയതിന് ശേഷവും പൃഥ്വി സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുന്ന ഓരോ ഫോട്ടോയും ശ്രദ്ധേയമാകാറുണ്ട്.

Trending News