പൃഥ്വിരാജ്- ജീത്തു ജോസഫ് ചിത്രം 'ഊഴ'ത്തിന്‍റെ' സോങ് ടീസർ പുറത്തിറങ്ങി

Last Updated : Aug 8, 2016, 05:37 PM IST
പൃഥ്വിരാജ്- ജീത്തു ജോസഫ് ചിത്രം 'ഊഴ'ത്തിന്‍റെ' സോങ് ടീസർ പുറത്തിറങ്ങി

മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന 'ഊഴ'ത്തിലെ സോങ് ടീസർ പുറത്തിറങ്ങി.  ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ദിവ്യാപിള്ളയാണ് നായിക. പൃഥ്വിരാജിന്‍റെ അച്ഛനായി അഭിനയിക്കുന്നത് ബാലചന്ദ്രമേനോനാണ്. സീത, രസ്ന എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രണം.സന്തോഷ് വര്‍മ്മയുടെ പാട്ടുകള്‍ക്ക് അനില്‍ ജോണ്‍സണാണ് സംഗീതം നല്‍കുന്നത്.

Trending News