പ്രതിഷേധങ്ങളെ അക്രമം കൊണ്ട് നേരിടുന്നത് തെറ്റ് -പ്രിയങ്ക ചോപ്ര

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ പിന്തുണയുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

Last Updated : Dec 19, 2019, 03:30 PM IST
പ്രതിഷേധങ്ങളെ അക്രമം കൊണ്ട് നേരിടുന്നത് തെറ്റ് -പ്രിയങ്ക ചോപ്ര

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ പിന്തുണയുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

'എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്നതാണ് നമ്മുടെ സ്വപ്നം. സ്വതന്ത്രമായി ചിന്തിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. സ്വന്തം ശബ്ദമുയര്‍ത്തനാണ് നാം അവരെ പഠിപ്പിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമം കൊണ്ട് നേരിടുന്നത് തെറ്റാണ്. എല്ലാ അഭിപ്രായങ്ങളും ശബ്ദങ്ങളും എണ്ണപ്പെടും. മാറുന്ന ഇന്ത്യയ്ക്കായി ഈ ശബ്ദങ്ങളെല്ലാം പ്രവര്‍ത്തിക്കും.' -പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. പ്രതികരണത്തിന് വലിയ പിന്തുണയാണ് ട്വിറ്ററില്‍ ലഭിച്ചത്. 

Trending News