Project K: പ്രൊജക്റ്റ്‌ കെ: ടൈറ്റിൽ പോസ്റ്റർ പോലെയല്ല ഗ്ലിംപ്സ് വീഡിയോ; ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്

Project K Release: സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ല്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും  ഗ്ലിംപ്സ് വീഡിയോയും പുറത്തിറക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം കോമിക്-കോണിന്റെ ഭാഗമാവുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 11:39 AM IST
  • വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രം 2024 ജനുവരി 12ന് സംക്രാന്തി ആഘോഷവേളയില്‍ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും
  • 'മഹാനടി' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വൈജയന്തി മൂവീസും നാഗ് ആശ്വിനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കല്‍ക്കി 2898 AD'
Project K: പ്രൊജക്റ്റ്‌ കെ: ടൈറ്റിൽ പോസ്റ്റർ പോലെയല്ല ഗ്ലിംപ്സ് വീഡിയോ; ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'പ്രൊജക്റ്റ്‌ കെ' യുടെ ഔദ്യോഗിക ടൈറ്റിലും ഗ്ലിംപ്സ് വീഡിയോയും പുറത്തിറക്കി. ജൂലൈ 21ന് ഇന്ത്യന്‍ സമയം 1:30ന് ആണ് ഇവ പുറത്തിറങ്ങിയത്. 'കല്‍ക്കി 2898 AD' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ  ഗ്ലിംപ്സ് വീഡിയോ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ല്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും  ഗ്ലിംപ്സ് വീഡിയോയും പുറത്തിറക്കിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം കോമിക്-കോണിന്റെ ഭാഗമാവുന്നത്. ചിത്രത്തിന്റെ ടൈറ്റിലും  ഗ്ലിംപ്സ് വീഡിയോയും ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ കൂടുതല്‍ കൗതുകമുണര്‍ത്തുന്നതാണ്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസന്‍, പ്രഭാസ്, ദീപികാ പദുക്കോണ്‍, സംവിധായകന്‍ നാഗ് അശ്വിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ചയോടെയാണ് ജൂലൈ 20ന് കോമിക്-കോണില്‍ 'കല്‍ക്കി 2898 AD' ആഘോഷങ്ങള്‍ ആരംഭിച്ചത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രം 2024 ജനുവരി 12ന് സംക്രാന്തി ആഘോഷവേളയില്‍ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. 'മഹാനടി' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വൈജയന്തി മൂവീസും നാഗ് ആശ്വിനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കല്‍ക്കി 2898 AD'. ഇന്ത്യന്‍ സിനിമയുടെതന്നെ അഭിമാനമാകാന്‍ കെല്‍പ്പുള്ള ഒരു യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ അനുഭവമായിരിക്കും 'കല്‍ക്കി 2898 AD' എന്നാണ് ഗ്ലിംപ്സ് വീഡിയോ നല്‍കുന്ന സൂചന.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vyjayanthi Movies (@vyjayanthimovies)

ഭാരതീയ ഐതിഹ്യങ്ങളെ ആസ്പദമാക്കിയുള്ള സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമാണിത്. പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപികാ പദുക്കോണ്‍, ദിശാ പട്ടനി, പശുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. 'കല്‍ക്കി 2898 AD'ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോര്‍ജ് സ്റ്റോജിൽകോവിച്ച് ആണ്.

പ്രശസ്ത തെന്നിന്ത്യന്‍ സംഗീതസംവിധായകന്‍ സന്തോഷ്‌ നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത്, എഡിറ്റര്‍: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിതിന്‍ സിഹാനി ചൗധരി, കോസ്റ്റ്യൂം ഡിസൈനര്‍: അര്‍ച്ചന റാവു, ഡിജിറ്റൽ മീഡിയ പിആർ ആൻഡ് മാർക്കറ്റിംഗ് ഹെഡ്: പ്രസാദ് ഭീമനാദം, പിആർഒ: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ പാര്‍ട്ട്നര്‍: സില്ലിമങ്ക്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News