ഹൈദരാബാദ്: Push2: കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്പ എന്ന സിനിമയുടേതെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടായിരുന്നു സുകുമര്‍ സംവിധാനം ചെയ്ത ഈ ചിത്രം കുതിച്ചത്. അതുകൊണ്ടുതന്നെ 2022 ല്‍ പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായും വളരെയധികം പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
Also Read: കാർത്തിയുടെ 25-മത്തെ സിനിമ ജപ്പാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!
പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും അതിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധവുമായി അല്ലു അര്‍ജുന്‍ ആരാധകര്‍ എത്തിയിരിക്കുകയാണ്. ആരാധകർ നിര്‍മാതാക്കളില്‍ ഒരാളായ ഗീതാ ആര്‍ട്‌സിന്റെ ഓഫീസിന്റെ മുന്നില്‍ ധര്‍ണ നടത്തുകയും ഇനിയുംഅപ്ഡേറ്റ് തന്നില്ലെങ്കിൽ മൈത്രി സിനിമയുടെ ഓഫീസിന് മുന്നിലും ധര്‍ണ നടത്തുമെന്നാണ് അല്ലു ആരാധകർ പറയുന്നത്. അല്ലു ആരാധകർ കേരളത്തിലും പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ചിത്രം നിമ്മിക്കുന്നത് ഗീതാ ആര്‍ട്സും മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്നാണ്. ചിത്രത്തിൽ അല്ലുവിനൊപ്പം നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് പുഷ്പ പുറത്തിറങ്ങിയത്. അടുത്തിടെ നടന്ന 67-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഒരേസമയം 7 അവാര്‍ഡുകളാണ് പുഷ്പ നേടിയത്. ഇതിനിടയിൽ പുഷ്പ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി വാഗ്ദാനം ചെയ്ത 400 കോടിയുടെ ഓഫര്‍ നിര്‍മാതാക്കള്‍ നിരസിച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മാത്രമല്ല ഇന്ത്യയാകെയുള്ള വിതരണത്തിനായി പ്രമുഖ കമ്പനി പുഷ്പയുടെ നിര്‍മാണകമ്പനിയായ മൈത്രി മൂവിസിനെ സമീപിച്ചുവെങ്കിലും ഈ വമ്പൻന് ഓഫറും സിനിമയുടെ നിര്‍മാതാക്കള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
Also Read: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കഴിഞ്ഞ ഡിസംബര്‍ 29 ന് റിലീസ് ചെയ്ത ചിത്രം ശേഷം ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് ആഗോളതലത്തില്‍ ചിത്രം നേടിയത് 300 കോടിയാണ്. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. അതും നമ്മൾ ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമായിരുന്നു അല്ലു അര്‍ജുന്റെയും ഫഹദിന്റെയും എൻട്രി. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മിറോസ്ലോ കുബ ബറോസ്‌ക്കാണ് . ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്താണ് നിർവഹിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...