See Pics: യഷിന്‍റെ മാലാഖയ്ക്കൊപ്പം രാധികയുടെ ബേബി ഷവര്‍!!

അമ്മയുടെ ബേബി ഷവര്‍ ചടങ്ങിന് സാക്ഷിയായി കുഞ്ഞു മകള്‍ അയ്‌റയുമുണ്ടായിരുന്നു. 

Last Updated : Oct 17, 2019, 04:51 PM IST
See Pics: യഷിന്‍റെ മാലാഖയ്ക്കൊപ്പം രാധികയുടെ ബേബി ഷവര്‍!!

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യഷ്. 

നടി രാധിക പണ്ഡിറ്റാണ് യഷിന്‍റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നത്. 

'അയ്‌റ' എന്ന് പേരിട്ട മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം യഷ് വെളിപ്പെടുത്തിയത്.

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 

My girl gang threw a Surprise Baby shower for me!! It was Fabulous.. with a Bee them Thank you to all the Aunties to Bee for this BEE..AUTIFUL showe!! Love u guys Styling : Saniya Sardhariya Prathiba (Yellow Bell) Make up : Vanitha Photographer: Manish photography

A post shared by Radhika Pandit (@iamradhikapandit) on

 

ഇപ്പോഴിതാ, രാധിക പങ്കുവച്ച തന്‍റെ ബേബി ഷവര്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

അമ്മയുടെ ബേബി ഷവര്‍ ചടങ്ങിന് സാക്ഷിയായി കുഞ്ഞു മകള്‍ അയ്‌റ മടിയിലിരിക്കുന്ന ചിത്രവും ആ കൂട്ടത്തിലുണ്ട്. 

സുഹൃത്തുക്കള്‍ക്കൊപ്പമാണ് രാധിക തന്‍റെ ബേബി ഷവര്‍ ആഘോഷമാക്കിയത്.

Trending News