കോമഡിയിൽ ഒരടി മുന്നിൽ നിൽക്കുന്ന നടൻ എന്നത് രമേഷ് പിഷാരടിക്ക് മാത്രം സ്വന്തമാണ്. ശൂന്യതയിൽ നിന്നൊരു ഹാസ്യമുണ്ടാക്കാൻ പിഷാരടിയിൽ കഴിഞ്ഞിട്ടേ ആരുമുള്ളു. തിക്കിനും തിരക്കിനുമിടയിൽ അങ്ങിനെ താരം ഇന്ന് 40ാം വയസ്സിലേക്ക് എത്തുകയാണ്.
വിശേഷം എന്തായാലും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും ക്യാപ്ഷനുമാണ് ആരാധകർ എപ്പോഴും കാത്തിരിക്കുന്നത്. അതിപ്പോ വെറുതേയൊരു പൂവാണെങ്കിലും ക്യാപ്ഷൻ മസ്റ്റ് റീഡാണ്.
ന്യൂ വേർ ഷൻ ഇൻസ്റ്റാളിങ്ങ് എന്ന ക്യാപഷനോടെ വൈറ്റ ടി ഷർട്ടും കൂളിംഗ് ഗ്ലാസും വെച്ച ചിത്രമാണ് ഇന്നലെ പിഷാരടി ഫേസ്ബുക്കിൽ പങ്ക് വെച്ച് ഹിറ്റായത്. ഇനി കാര്യത്തിലേക്ക് വന്നാൽ 2008-ൽ പുറത്തിറങ്ങിയ പോസിറ്റിവ് എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി അഭിനയത്തിലേക്ക് എത്തുന്നത്.
പിന്നീട് കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായകനായി. 2018-ൽ പുറത്തിറങ്ങിയ പഞ്ചവർണ തത്ത എന്ന ചിത്രം സംവിധാനം ചെയ്ത് സംവിധാന രംഗത്തും പിഷാരടി ഇഫ്ക്ട് കൊണ്ടു വന്നു. ഇപ്പോൾ നോ വേ ഔട്ട് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് പിഷാരടി എത്തുന്നത്. ഇത് വരെയുള്ള ഹാസ്യ കഥാപാത്രങ്ങളെ മാറ്റി നിർത്തി വളരെ സീരിയസ് വേഷങ്ങളിലൊന്നാണ് ഇതെന്നാണ് സൂചന.
ALSO READ: Ajay Devgn’s Maidaan : അജയ് ദേവ്ഗണിന്റെ മൈദാൻ അടുത്ത ജൂൺ 3 ന് തീയേറ്ററുകളിൽ എത്തുന്നു
പിഷാരടി ധർമ്മജൻ കോമ്പോ
ബാല പ്രസിദ്ധീകരണ കഥാപാത്രങ്ങളായ വിക്രമനും മുത്തുവും കോമ്പിനേഷൻ പോലെയാണ് പിഷരടി ധർമ്മജൻ കൂട്ടുകെട്ട്. ഇരുവരും ഉറ്റ സുഹൃത്തുക്കളും അത് പോലെ തന്നെ മികച്ച സ്കിറ്റ് കോമ്പോയുമാണ്. തഗ്ഗുകളും കൌണ്ടറുകളും കൊണ്ട് വേദികളെ ചിരിപ്പിക്കാൻ ഇവർ കഴിഞ്ഞിട്ടേ ആരുമുള്ളു. രമേഷ് പിഷാരടി അഭിനയിച്ച ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ധർമ്മജൻ ഉണ്ട്.
ചിരി വിഭവങ്ങൾ
ഒരു സെക്കൻറിൽ ഒരു കോമഡി പറയാൻ പറ്റുമോ? അത് പറ്റുന്നത് രമേഷ് പിഷാരടിക്കാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവായിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണം. ഇനിയും പിഷരാടി ഇഫക്ടിൻറെ നിരവധി കഥകൾ മലയാള സിനിമ കാണാനിരിക്കുന്നതേയുള്ളു. ചിരി രാജാവിന് സീ ഹിന്ദുസ്ഥാൻ മലയാളത്തിൻറെ പിറന്നാൾ ആശംസകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...