Skanda: റാമിന്റെ ഡാൻസും ശ്രീലീലയുടെ ​ഗ്ലാമറസ് ലുക്കും; ഗന്ദരഭായ് ലിറിക്കൽ വീഡിയോ പുറത്ത്

Skanda movie songs: 'ഗന്ദരഭായ്' എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് റിലീസായിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 12:11 PM IST
  • മാസ്സ് ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് 'സ്കന്ദ'.
  • മാസ് ലുക്കിലാണ് റാമിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
  • ചിത്രം സെപ്റ്റംബർ 15 മുതൽ തിയേറ്ററുകളിലെത്തും.
Skanda: റാമിന്റെ ഡാൻസും ശ്രീലീലയുടെ ​ഗ്ലാമറസ് ലുക്കും; ഗന്ദരഭായ് ലിറിക്കൽ വീഡിയോ പുറത്ത്

ബ്ലോക്ക്ബസ്റ്റർ മേക്കർ ബോയപതി ശ്രീനുവും ഉസ്താദ് റാം പോതിനേനിയും ഒന്നിച്ചഭിനയിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്നർ ചിത്രം 'സ്കന്ദ' റിലീസിനൊരുങ്ങുന്നു. രാം പൊതിനേനിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റൊരു ഗാനം 'ഗന്ദരഭായ്' ലിറിക്കൽ വീഡിയോ റിലീസായി. 

സംഗീത സംവിധായകൻ എസ് തമനാണ് സംഗീതം ഒരുക്കിയത്. ദീപക് രാമകൃഷ്ണന്റേതാണ് വരികൾ. ​ഗാനം ആലപിച്ചിരിക്കുന്നത് സാകേത് കോമന്ദുരിയും സാഹിതി ചാഗാന്തിയുമാണ്. റാമിന്റെ ചുവടുകൾക്കൊപ്പം ശ്രീലീലയുടെ ഗ്ലാമറസ് ലുക്ക് പാട്ടിന്റെ താളം തുലനപ്പെടുത്തുന്നു. റാമിനെ ഇതുവരെയും കാണാത്തൊരു മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോയപതി ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 15 മുതൽ തിയേറ്ററുകളിലെത്തും. 

ALSO READ: വിശേഷങ്ങള്‍ പങ്കുവച്ച് ദുല്‍ഖറും വിജയ്‌ ദേവരകൊണ്ടയും; വൈറലായി ടോക്ക് ഷോ

ശ്രീനിവാസ സിൽവർ സ്‌ക്രീൻ, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന ചിത്രം പവൻകുമാറാണ് അവതരിപ്പിക്കുന്നത്. സന്തോഷ് ഡിറ്റേക്ക് ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജു കൈകാര്യം ചെയ്യുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ് 'സ്കന്ദ'. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News